|    Apr 28 Fri, 2017 3:46 pm
FLASH NEWS

റേഷന്‍ മുന്‍ഗണനാ പട്ടിക: ഇരിട്ടിയില്‍ പരാതി 4500 കവിഞ്ഞു

Published : 28th October 2016 | Posted By: SMR

ഇരിട്ടി: ദേശീയ ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കുന്നതിനു മുന്നോടിയായി സര്‍ക്കാര്‍ പുറത്തിറക്കിയ മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടുത്താത്തവര്‍ കരടുപട്ടികയിലെ തെറ്റുതിരുത്തി കിട്ടാനുള്ള പരാതി ഇരിട്ടി താലൂക്ക് സപ്ലൈ ഓഫിസില്‍ 4500 ഓളം കവിഞ്ഞു. ഇരിട്ടി നേരംപോ റോഡിലുള്ള സപ്ലൈ ഓഫിസില്‍ ഇന്നലെ വൈകീട്ട് വരെ നല്ല തിരക്കനുഭവപ്പെട്ടു. താലൂക്ക് സപ്ലൈ ഓഫിസിനു പുറമെ ഇരിട്ടി നഗരസഭയുടെ താലൂക്ക് പരിധിയിലെ പഞ്ചായത്ത് വില്ലേജ് ഓഫിസുകളിലും പരാതി സ്വീകരിക്കുന്നുണ്ട്. താലൂക്ക് പരിധിയില്‍ നിലവില്‍ 76284 പേരാണ് കാര്‍ഡുടമകള്‍. ഇതില്‍ 12010 പേര്‍ ബിപിഎല്‍ ലിസ്റ്റിലുള്ളവരാണ്. ഇപ്പോള്‍ പ്രസിദ്ധീകരിച്ച മുന്‍ഗണന ലിസ്റ്റില്‍ 23,744 കാര്‍ഡുടമകളാണുള്ളത്. ഇക്കൂട്ടത്തില്‍ അര്‍ഹതപ്പെട്ട പല കുടുംബങ്ങളും ഒഴിവായതായും അനര്‍ഹരായ പലരും കയറിക്കൂടിയതായും വ്യാപകമായ ആക്ഷേപമുണ്ട്. ജില്ലയിലെ മറ്റു താലുക്കുകളെ അപേക്ഷിച്ച് താരതമ്യേന പരാതി കുറവാണ് ഇരിട്ടിയില്‍. അതേസമയം മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടാന്‍ തെറ്റായ വിവരം നല്‍കിയവര്‍ക്കെതിരേ നടപടിയുണ്ടാവുമെന്നാണറിയുന്നത്. അനഹര്‍ക്ക് സ്വയം ഒഴിഞ്ഞുപോവാന്‍ അവസരമുണ്ട്. അനര്‍ഹരുടെ വിവരം പൊതുജനങ്ങള്‍ക്കും നല്‍കാം. പരാതിക്കാരുടെ വിവരം രഹസ്യമായി സൂക്ഷിക്കുമെന്നു ബന്ധപ്പെട്ടവര്‍ പറഞ്ഞു. മുന്‍ഗണനാ മാര്‍ക്കിടുന്നതിനെ ചൊല്ലിയും ആക്ഷേപം ശക്തമാണ്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day