|    Apr 27 Thu, 2017 8:51 am
FLASH NEWS

റേഷന്‍ മുന്‍ഗണനാ പട്ടിക: പരാതിക്കാരുടെ എണ്ണത്തില്‍ കുറവില്ല

Published : 27th October 2016 | Posted By: SMR

കൊട്ടാരക്കര: റേഷന്‍ മുന്‍ഗണനാ ക്രമ പട്ടികയിലെ പിഴവുകള്‍ തിരുത്താന്‍ കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫിസില്‍ പരാതി പ്രവാഹം. ആയിരക്കണക്കിന് പരാതികളാണ് ദിവസവും എത്തുന്നത്.
കൊട്ടാരക്കര താലൂക്കിന് കീഴിലുള്ള മുഴുവന്‍ പഞ്ചായത്തുകളിലേയും മുനിസിപാലിറ്റിയിലേയും പുതിയ റേഷന്‍ കാര്‍ഡ് നല്‍കുന്നതുമായി ബന്ധപ്പെട്ട ഏക സ്ഥലം കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫിസ് ആയിരുന്നു. ജനത്തിരക്ക് കണക്കിലെടുത്ത് രണ്ട് ഭാഗമായി തിരിച്ച് പരാതികള്‍ സ്വീകരിക്കുവാനുള്ള കൗണ്ടറുകള്‍ ഒരുക്കിയെങ്കിലും ജനതിരക്കിന് യാതൊരു കുറവുമില്ല. നെടുവത്തൂര്‍, എഴുകോണ്‍, കുളക്കട, മൈലം, മേലില, ഉമ്മന്നൂര്‍, വെട്ടിക്കവല പഞ്ചായത്തുകള്‍ കൊട്ടാരക്കര മുനിസിപാലിറ്റി എന്നിവിടങ്ങളിലെ പരാതികള്‍ സ്വീകരിക്കുവാന്‍ കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫിസിലും കടയ്ക്കല്‍, ചടയമംഗലം, ഇട്ടിവ, ചിതറ, കുമ്മിള്‍, വെളിനല്ലൂര്‍, പൂയപ്പള്ളി, വെളിയം, കരീപ്ര, പവിത്രേശ്വരം, നിലമേല്‍, ഇളമാട് എന്നീ പഞ്ചായത്തിലെ പരാതികള്‍ സ്വീകരിക്കുവാന്‍ അതാത് പഞ്ചായത്ത് ഓഫിസുകളിലാണ് സൗകര്യം ഒരുക്കിയിരിക്കുന്നത്. പരാതി കൗണ്ടര്‍ ആരംഭിച്ച അന്നുമുതല്‍ കൊട്ടാരക്കര താലൂക്ക് സപ്ലൈ ഓഫീസിലും മറ്റ് പഞ്ചായത്ത് ഓഫിസിലും ആയിരക്കണക്കിന് പരാതിക്കാരുടെ പ്രവാഹമാണ് കണ്ടുവരുന്നത്.  രാവിലെ എട്ടു മണി മുതല്‍ തന്നെ സ്ത്രീകളും അവരോടൊപ്പം കൊച്ചു കുട്ടികളും വൃദ്ധരായ സ്ത്രീകളും മണിക്കൂറുകള്‍ വരിവരിയായി ക്യൂനില്‍ക്കുന്ന കാഴ്ചയാണ് എല്ലായിടത്തും കാണുവാന്‍ സാധിക്കുന്നത്.  ഈ നീണ്ട നിരതന്നെ വ്യക്തമാക്കുന്നത് പുതിയ റേഷന്‍ പരിഷ്‌കാരത്തില്‍ നിരവധി ക്രമകേടുകള്‍ കടന്ന് കൂടിയിട്ടുണ്ടെന്നാണ്. കൊട്ടാരക്കര താലൂക്കില്‍ 352 റേഷന്‍ കടകളിലായി ഒരു ലക്ഷത്തി അറുപതിനായിരം കാര്‍ഡ് ഉടമകളാണ് ഉള്ളത്.  ഇതില്‍ ഒരു ലക്ഷം പേര്‍ക്കും പരാതികളാണ് പറയാനുള്ളത്.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day