|    Aug 21 Mon, 2017 5:41 pm
FLASH NEWS
Home   >  Todays Paper  >  Page 5  >  

റേഷന്‍ മുന്‍ഗണനാ പട്ടിക : അനര്‍ഹരുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ സര്‍ക്കാര്‍ ഉത്തരവ്

Published : 4th August 2017 | Posted By: fsq

 

തിരുവനന്തപുരം: റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള അനര്‍ഹരായ സര്‍ക്കാര്‍ ജീവനക്കാരുടെയും സര്‍വീസ് പെന്‍ഷന്‍കാരുടെയും വിവരങ്ങള്‍ അടുത്ത ശമ്പളമെഴുതുന്നതിനുമുമ്പ് ശേഖരിച്ചു നല്‍കുന്നതിന് വകുപ്പ് തലവന്‍മാര്‍ക്ക് നിര്‍ദേശം കൊടുത്തുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് പുറത്തിറങ്ങി.  ഇതിനുപുറമേ പട്ടികയില്‍ കടന്നുകൂടിയ അനര്‍ഹരായ വിദേശ ജോലിക്കാരുടെ വിശദാംശങ്ങള്‍ ലഭിക്കുന്നതിന് നോര്‍ക്ക വകുപ്പുമായും ഒരേക്കറില്‍ കൂടുതല്‍ വസ്തു ഉള്ളവരുടെ വിശദാംശങ്ങള്‍ ലഭിക്കുന്നതിന് റവന്യൂ വകുപ്പുമായും ബന്ധപ്പെട്ട് നടപടികള്‍ സ്വീകരിക്കുന്നതിനും നിര്‍ദേശം കൊടുത്തു.  നെല്ല് സംഭരണ പദ്ധതി വഴി സംഭരിച്ച നെല്ലിന്റെ പണം നല്‍കുന്നതിനായി സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ ബാങ്കുകളുമായി ഉണ്ടാക്കിയ ധാരണാപത്രപ്രകാരം കര്‍ഷകര്‍ക്ക് നെല്ല് സംഭരിച്ചതിന്റെ രസീത് ബാങ്കുകളില്‍ ഹാജരാക്കിയാല്‍ പണം ലഭിക്കുന്നതിന് തീരുമാനമായി. തൃശൂര്‍ ജില്ലാ സഹകരണബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, പാലക്കാട് ജില്ലാ സഹകരണ ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നീ ബാങ്കുകളില്‍ അക്കൗണ്ടുള്ള കര്‍ഷകര്‍ക്കാണ് ആദ്യം പണം ലഭ്യമാക്കുക.  സംസ്ഥാനത്ത് 2016-17 സീസണില്‍ 4.52 ലക്ഷം മെട്രിക് ടണ്‍ നെല്ല് ആണ് സംഭരിച്ചത്.  1018.82 കോടി രൂപ കര്‍ഷകര്‍ക്ക് നല്‍കുവാനുള്ളതില്‍ 825.81 കോടി രൂപ കൊടുത്തു തീര്‍ത്തു. എന്നാല്‍ കേന്ദ്രവിഹിതം നല്‍കാതെ വന്നതിനെത്തുടര്‍ന്ന് 193 കോടി രൂപയോളം കര്‍ഷകര്‍ക്ക് നല്‍കാനുണ്ട്. സപ്ലൈകോയുടെ ഗ്യാരന്റിയില്‍ ബാങ്ക് വായ്പയെടുത്ത് കര്‍ഷകരുടെ പണം സംഭരണം നടത്തി 3 ദിവസത്തിനുള്ളില്‍ കൊടുത്തു തീ ര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പലിശയായി വരുന്ന ബാധ്യത തുക സര്‍ക്കാര്‍ ഏറ്റെടുക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക