|    Jun 24 Sat, 2017 9:11 am
FLASH NEWS

റേഷന്‍ മുന്‍ഗണനാലിസ്റ്റ;് പരാതിക്കാരെ ചൂഷണം ചെയ്യുന്നു

Published : 27th October 2016 | Posted By: SMR

ശാസ്താംകോട്ട:ഭക്ഷ്യസുരക്ഷാ പദ്ധതി പ്രകാരം മുന്‍ഗണനാ ലിസ്റ്റില്‍ പ്പെടാത്തതിനാല്‍ പരാതി നല്‍കാന്‍ എത്തുന്ന പരാതിക്കാരെ പഞ്ചായത്ത് വില്ലേജ് ഓഫിസുകള്‍ക്ക് സമീപമുള്ള ഫോട്ടോ സ്റ്റാറ്റ് കടകളും, അപേക്ഷ എഴുതി നല്‍കുന്നവരും വ്യാപകമായി ചൂഷണം ചെയ്യുന്നു. രണ്ട് രൂപാ പോലും വിലയില്ലാത്ത അപേക്ഷാ ഫോമിന് ആവശ്യക്കാരുടെ ആവശ്യക്കാരുടെ ആധിക്യം മൂലം അഞ്ച് രൂപയാണ് ഈടാക്കുന്നത്. അപേക്ഷാ ഫോമിലെ ഏതാനും കോളങ്ങള്‍ പൂരിപ്പിച്ച് നല്‍കുന്നതിന് ഇരുപത്തഞ്ച് രൂപയും മുപ്പത് രൂപയുമാണ് ഈടാക്കുന്നത്. ചില കടകള്‍ കടകള്‍ ഫോം മാത്രമായി വില്‍ക്കാനും തയ്യാറാവുന്നില്ല. മുന്‍ഗണാ ലിസ്റ്റില്‍പ്പെടുന്നതിനുള്ള അപേക്ഷകള്‍ ആദ്യം താലൂക്ക് സപ്ലൈ ഓഫിസുകളില്‍ നല്‍കാനാണ് അധികൃതര്‍ നിര്‍ദ്ദേശിച്ചിരുന്നത്. പിന്നീട് അപേക്ഷകരുടെ ബാഹുല്യം മൂലം പഞ്ചായത്ത് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും അപേക്ഷ സ്വീകരിക്കാന്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം മുതല്‍ പഞ്ചായത്ത് ഓഫിസുകളിലും വില്ലേജ് ഓഫിസുകളിലും അപേക്ഷ സ്വീകരിച്ച് തുടങ്ങിയത്. നൂറു ക്കണക്കിന് ആളുകളാണ് ദിനംപ്രതി ഇത്തരത്തില്‍ അപേക്ഷ നല്‍കാന്‍ എത്തുന്നതും. അപേക്ഷ പൂരിപ്പിച്ച് നല്‍കുന്ന കാര്യത്തില്‍ നിരക്ഷരരായതിനാല്‍ ഇതിനെ ചൂഷണം ചെയ്യുകയാണ് ഫോട്ടോ സ്റ്റാറ്റ് കടക്കാരും, അപേക്ഷ എഴുതി നല്‍ക്കുന്നവരും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക