|    Sep 25 Tue, 2018 3:29 pm
FLASH NEWS

റേഷന്‍-പെന്‍ഷന്‍-പോലിസ് രാജ് പ്രമേയത്തില്‍ യൂത്ത് ലീഗ് കലക്ടറേറ്റ് മാര്‍ച്ച്

Published : 24th January 2017 | Posted By: fsq

 

കണ്ണൂര്‍: റേഷന്‍-പെന്‍ഷന്‍-പോലിസ് രാജ് എന്ന പ്രമേയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ഭരണനെറികേടിനെതിരേ യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി കലക്ടറേറ്റ് മാര്‍ച്ച് നടത്തി. സ്റ്റേഡിയം കോര്‍ണറില്‍ നിന്ന് പ്രകടനമായെത്തിയ മാര്‍ച്ച് കലക്ടറേറ്റിന് മുന്നില്‍ പോലിസ് തടഞ്ഞു. പ്രതിഷേധ സംഗമം കെ എം ഷാജി എംഎല്‍എ ഉദ്ഘാടനം ചെയ്തു. യൂത്ത്‌ലീഗ് ജില്ലാ പ്രസിഡ ന്റ് വി പി മൂസാന്‍കുട്ടി അധ്യക്ഷത വഹിച്ചു. മുസ്‌ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, ജില്ലാ പ്രസിഡന്റ് പി കുഞ്ഞിമുഹമ്മദ്, ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരി, ഖജാഞ്ചി വി വി വമ്പന്‍, യൂത്ത്  സംസ്ഥാന വൈസ് പ്രസിഡന്റ് പി കെ സുബൈര്‍, ജില്ലാ ജനറല്‍ സെക്രട്ടറി സമീര്‍ പറമ്പത്ത് സംസാരിച്ചു. ടി എ തങ്ങള്‍, പി വി സൈനുദ്ദീന്‍, അന്‍സാരി തില്ലങ്കേരി, അശ്‌റഫ് ബംഗാളി മുഹല്ല, കെ പി താഹിര്‍, ടി പി അബ്ബാസ് ഹാജി, മുസ്‌ലിഹ് മഠത്തില്‍, സി പി റഷീദ്, എന്‍ പി റഷീദ്, സി കെ മുഹമ്മദലി, പി സി നസീര്‍, എം എ കരീം, സി സമീര്‍, എം ഷഫീഖ്, കെ പി എ സലീം, കെ എറമുള്ളാന്‍, ഫൈസല്‍ ചെറുകുന്നോന്‍, സി കെ നജാഫ് എന്നിവര്‍ സംബന്ധിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss