|    Nov 21 Wed, 2018 8:52 am
FLASH NEWS
Home   >  Todays Paper  >  page 10  >  

റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സമ്മേളനം തുടങ്ങി

Published : 6th August 2018 | Posted By: kasim kzm

മലപ്പുറം: കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിന് മലപ്പുറത്ത് പി വി ബാവക്കുട്ടി നഗറില്‍ തുടക്കമായി. കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജി കൃഷ്ണപ്രസാദ് പതാക ഉയര്‍ത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. എസ് സുരേന്ദ്രന്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു.
വൈസ് ചെയര്‍മാന്‍ കാടാമ്പുഴ മൂസ ഹാജി, കെ ബി ബിജു, തൈക്കല്‍ സത്താര്‍, വി അജിത്ത് കുമാര്‍, ശിവദാസ് വേലിക്കാട്, എം എം സൈനുദ്ദീന്‍, എന്‍ ഷിജീര്‍, തലയില്‍ മധു, അംബുജാക്ഷന്‍ നായര്‍, കബീര്‍ അമ്പാരത്ത് മുതലായ സംസ്ഥാന, ജില്ലാ നേതാക്കള്‍ പങ്കെടുത്തു. സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ഇന്നു സംസ്ഥാനവ്യാപകമായി റേഷന്‍ കടകള്‍ക്ക് അവധി ആയിരിക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss