|    Oct 23 Tue, 2018 1:21 pm
FLASH NEWS

റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ പട്ടിണി സമരം നടത്തി

Published : 7th September 2017 | Posted By: fsq

 

തിരൂരങ്ങാടി: റേഷന്‍ മേഖലയോടുളള അവഗണനക്കെതിരെ ആള്‍കേരള റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ തിരൂരങ്ങാടി താലൂക്ക് സപ്ലൈ ഓഫീസിന് മുന്നില്‍ തിരുവോണനാളില്‍ പട്ടിണി സമരം നടത്തി. റേഷന്‍ സാധനങ്ങള്‍ കടകളില്‍ എത്തിക്കുന്നതിലെ അപാകതകള്‍ പരിഹരിക്കുക, കമ്മീഷന്‍ കുടിശ്ശിക ഉടന്‍ നല്‍കുക, കമ്മീഷന്‍ ഇന്‍കം ടാക്‌സ് ഒഴിവാക്കുക,  സര്‍ക്കാര്‍ നല്‍കിയ വേതന വ്യവസ്ഥകള്‍ പാലിക്കുക, കടകളില്‍ കമ്പൂട്ടറും ഇപോസ്റ്റ് മെഷീനും സ്ഥാപിക്കുക, മണ്ണെണ്ണ, ആട്ട, പഞ്ചസാര എന്നിവയുടെ കമ്മീഷന്‍ കാലോചിതമായി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് റേഷന്‍ വ്യാപാരികള്‍ പട്ടിണി സമരം സംഘടിപ്പിച്ചത്. അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ ശിവദാസന്‍ സമരം ഉദ്ഘാടനം ചെയ്തു. റേഷന്‍ വ്യാപാരികളെ ദ്രോഹിക്കുന്ന സര്‍ക്കാര്‍ നടപടി അവസാനിപ്പിക്കണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss