|    Jul 20 Fri, 2018 8:20 am
FLASH NEWS

റേഷന്‍ ഗോതമ്പില്‍ സിമന്റ് കട്ടകള്‍ ; ലൈസന്‍സിക്കെതിരേ വ്യാപക പരാതി

Published : 18th September 2017 | Posted By: fsq

 

മരട്: കുമ്പളം കാനക്കാപ്പള്ളി വീട്ടില്‍ തങ്കമ്മ ഇന്നലെ റേഷന്‍ കടയില്‍ നിന്ന് വാങ്ങിയ ഗോതമ്പിലാണ് ചെറിയ സിമന്റ് കട്ടകളും, കല്ല് കട്ടകളും കാണപ്പെട്ടത്. കുമ്പളം സെന്ററിലുള്ള സെബാസ്റ്റിന്‍ എന്ന ലൈസന്‍സി നടത്തുന്ന കടയില്‍ നിന്ന് ഒരു കിലോ ഗോതമ്പ് വാങ്ങിയതിലാണ് നൂറ് ഗ്രാം കട്ടകള്‍ ഉണ്ടായിരുന്നതെന്ന് തങ്കമ്മ പറഞ്ഞു. കൃത്യമായി അളവ് തൂക്കത്തില്‍ സാധനങ്ങള്‍ നല്‍കാതിരിക്കുക, അര്‍ഹതപ്പെട്ട റേഷന്‍ ഭക്ഷ്യധാന്യങ്ങള്‍ നിഷേധിക്കുക എന്നിങ്ങനെ നിരവധി പരാതികളാണ് ഈ റേഷന്‍കട നടത്തിപ്പുകാരനെതിരെ നാട്ടുകാര്‍ പറയുന്നത്. ഓണത്തിന് അര്‍ഹതപ്പെട്ട റേഷന്‍ അരി വാങ്ങുവാന്‍ ചെന്നപ്പോള്‍ മുഴുവന്‍ അരിയും നല്‍കാതിരുന്നത് ചോദ്യം ചെയ്തപ്പോള്‍ ഇത്രയേ നല്‍കുവാന്‍ കഴിയുകയുള്ളൂ എന്ന് പറഞ്ഞ് കടയുടമ തട്ടിക്കയറിയതായി ഓട്ടോ തൊഴിലാളിയായ പള്ളിപ്പുറത്ത് അനന്തന്‍ പറഞ്ഞു. ഈ റേഷന്‍ കടയില്‍ കാര്‍ഡുള്ളതില്‍ എണ്‍പത് ശതമാനവും എ പിഎല്‍ വിഭാഗത്തില്‍പ്പെട്ടവരായതിനാല്‍, ഇത്തരക്കാര്‍ റേഷന്‍ധാന്യങ്ങള്‍ കൃത്യമായി വാങ്ങാനെത്താറില്ലെന്നതാണ് മിച്ചം വരുന്ന റേഷന്‍മറിച്ച് കൊടുക്കുന്നതിന് സാധ്യത കൂട്ടുന്നതെന്ന് കാര്‍ഡുടമകള്‍ ചൂണ്ടിക്കാട്ടുന്നു. ഇവിടെ ഉപഭോക്താക്കള്‍ക്ക് റേഷന്‍സാധനങ്ങള്‍ നല്‍കാതെ കൂട്ടമായി താമസിക്കുന്ന അന്യസംസ്ഥാന തൊഴിലാളികള്‍ക്കുള്‍പ്പെടെ കരിഞ്ചന്തയില്‍ മറിച്ച് വില്‍ക്കുകയാണ് എന്ന ആക്ഷേപവുമുണ്ട്.  ബന്ധപ്പെട്ട അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് നാട്ടുകാര്‍.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss