|    Jun 23 Sat, 2018 2:02 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

റേഷന്‍ ക്രമക്കേട് അനൂപ് ജേക്കബിനെതിരേ അന്വേഷണം നടത്തണം: കോടതി

Published : 19th January 2017 | Posted By: fsq

 

മൂവാറ്റുപുഴ: ലൈസന്‍സ് റദ്ദാക്കാനും അടച്ചുപൂട്ടാനുമുള്ള വകുപ്പ് സെക്രട്ടറിയുടെ ഉത്തരവ് മറികടന്ന് റേഷന്‍ കടയ്ക്ക് തുടര്‍ന്നും പ്രവര്‍ത്തിക്കാന്‍ സാഹചര്യമൊരുക്കിയെന്ന പരാതിയില്‍ മുന്‍ ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്, തൊടുപുഴ താലൂക്ക് സപ്ലൈ ഓഫിസര്‍ ടി എസ് ശശീന്ദ്രബാബു, റേഷന്‍ കട ലൈസന്‍സി പി ഇ സെയ്തുമുഹമ്മദ് എന്നിവര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി ഉത്തരവ്. 2015 ഒക്ടോബറില്‍ വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ ഇടുക്കി ഡിവൈഎസ്പിയുടെ നേതൃത്വത്തില്‍ നടത്തിയ മിന്നല്‍ പരിശോധനയില്‍ പെരിങ്ങാശ്ശേരിയിലെ റേഷന്‍കടയില്‍ ബിപിഎല്‍ വിഭാഗങ്ങള്‍ക്കു നല്‍കേണ്ട അരിയില്‍ 330 കിലോയുടെ കുറവു കണ്ടെത്തിയിരുന്നു. സ്‌റ്റോക്ക് രജിസ്റ്ററും ഇവിടെ ഉണ്ടായിരുന്നില്ല. ക്രമവിരുദ്ധമായാണ് റേഷന്‍കടയുടെ പ്രവര്‍ത്തനമെന്നു കണ്ടെത്തിയ വിജിലന്‍സ് ഇക്കാര്യം വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് ഭക്ഷ്യ, സിവില്‍ സപ്ലൈസ് വകുപ്പ് സെക്രട്ടറി  കടയുടെ ലൈസന്‍സ് റദ്ദ് ചെയ്യാനും ഈ റേഷന്‍കട തൊട്ടടുത്ത റേഷന്‍കടയുമായി ലയിപ്പിക്കാനും ഉത്തരവിട്ടു. എന്നാല്‍ ശശീന്ദ്രകുമാര്‍ ഉത്തരവു നടപ്പാക്കുന്നത് മരവിപ്പിക്കുകയും വിവരം റേഷന്‍കട ലൈസന്‍സിയായ സെയ്തു മുഹമ്മദിനു ചോര്‍ത്തി നല്‍കുകയും ചെയ്തുവെന്നാണ് ഹരജിക്കാരന്റെ ആരോപണം.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss