|    Apr 26 Thu, 2018 1:37 am
FLASH NEWS
Home   >  Todays Paper  >  page 7  >  

റേഷന്‍ കുറച്ചതിനെ ചോദ്യം ചെയ്ത 75കാരിയെ കടയുടമ മര്‍ദിച്ചു കൊന്നു

Published : 8th April 2018 | Posted By: kasim kzm

മുസഫര്‍നഗര്‍: റേഷന്‍ കടയില്‍ ഭക്ഷ്യസാധനങ്ങള്‍ കുറച്ചു നല്‍കിയതിനെ ചോദ്യംചെയ്ത 75കാരിയെ കടയുടമയും കൂട്ടാളികളും മര്‍ദിച്ച് കൊലപ്പെടുത്തി. ഫിറോസ്ബാദ് ഗ്രാമത്തിലാണ് സംഭവം. കടയുടമ നസീം ഉള്‍പ്പെടെ മൂന്നു പേര്‍ക്കെതിരേ കേസെടുത്തു. കൊല്ലപ്പെട്ട ആസിയുടെ മകന്‍ ബുറയുടെ പരാതിയിലാണ് കേസെടുത്തത് നസീം, ഷാമിന്‍, ജാനു എന്നിവര്‍ക്കെതിരെയാണ് കേസ്. എന്നാല്‍, അവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലിസ് അറിയിച്ചു. റേഷന്‍ കുറച്ചതിനെ തുടര്‍ന്ന് ആസിയും കടയുടമയും തമ്മില്‍ വാക്തര്‍ക്കമുണ്ടായി. തുടര്‍ന്ന് കടയുടമയും കൂട്ടാളികളും ആസിയെ മര്‍ദിക്കുകയായിരുന്നുവെന്ന് പോലിസ് പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss