|    Nov 20 Mon, 2017 5:10 pm
FLASH NEWS

റേഷന്‍ കാര്‍ഡ് ഹാജരാക്കാത്തവരുടെ ശമ്പളവും പെന്‍ഷനും തടയാന്‍ നിര്‍ദേശം

Published : 6th August 2017 | Posted By: fsq

 

വണ്ടിപ്പെരിയാര്‍: റേഷന്‍ കാര്‍ഡിന്റെ പകര്‍പ്പ് ഹാജരാക്കാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും, പെന്‍ഷനും തടയാനുള്ള സര്‍ക്കാര്‍ നിര്‍ദേശത്തില്‍ കുരിക്കില്‍പ്പെട്ട് പട്ടികവര്‍ഗ്ഗ വിഭാഗത്തിലെ വനം വകുപ്പിലെ ക്ലാസ് ഫോര്‍ ജീവനക്കാര്‍ ശമ്പളം കിട്ടാതെ വലയുന്നു. വനം വകുപ്പിലെ മേലുദ്യോഗസ്ഥരുടെ അനാസ്ഥയാണ് ഇതിനു പിന്നാലെന്ന ആരോപണവും ശക്തമായി. ഇടുക്കി ജില്ലയില്‍ മാത്രം നൂറോളം പട്ടികവര്‍ഗ്ഗ ജീവനക്കാരാണ് ഇതോടെ പ്രതിസന്ധിയിലായിരിക്കുന്നത്. പെരിയാര്‍ കടുവാ സങ്കേതത്തില്‍ ജോലി ചെയ്യുന്ന ആദിവാസി വിഭാഗത്തില്‍പ്പെട്ട വനം വകുപ്പിലെ പട്ടിക വര്‍ഗ്ഗത്തിലെ പലരും വര്‍ഷങ്ങളായി താത്ക്കാലിക വാച്ചറായി ജോലി ചെയ്ത് സര്‍ക്കാരിന്റെ പ്രത്യേക ഉത്തരവ് പ്രകാരം ജോലിയില്‍ സ്ഥിരപ്പെടുകയായിരുന്നു. ഇവരില്‍ ഭൂരിഭാഗം റേഷന്‍ കാര്‍ഡ് ഉടമകളും മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ടവരാണ്. എന്നാല്‍ ആഗസ്ത് മാസത്തെ ശമ്പളം ലഭിക്കണമെങ്കില്‍ കാര്‍ഡ് സംസ്ഥാന സബ്‌സിഡി രഹിത പൊതു വിഭാഗത്തില്‍ ഉള്‍പ്പെടുത്തണമെന്നാണ് വനം വകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്. ക്ലാസ് ഫോര്‍ ജീവനക്കാരായ ആദിവാസികള്‍ക്ക് മുന്‍ഗണനാ വിഭാഗത്തിലാണെങ്കിലും ഇവരുടെ കാര്‍ഡ് പൊതുവിഭാഗത്തില്‍ ആക്കേണ്ട എന്നാണ് ഭക്ഷ്യവകുപ്പിന്റെ പ്രത്യേക ഉത്തരവില്‍ പറയുന്നത്. ഇത് മറച്ചു വെച്ചാണ് വനം വകുപ്പിന്റെ ഉന്നത ഉദ്യോഗസ്ഥരുടെ പിടിവാശി മൂലം ബലിയാടാവുന്നത് ആദിവാസി വിഭാഗത്തില്‍പ്പെട്ടവരാണ്. ഒരു ദിവസത്തെ ജോലി ഉപേക്ഷിച്ച് സപ്ലെ ഓഫീസുകളില്‍ ഇവര്‍ എത്തുന്നുണ്ടെങ്കിലും പ്രത്യേക ഉത്തരവുള്ളതിനാല്‍ മുന്‍ഗണനാ വിഭാഗത്തില്‍ തന്നെയാണ് ഇവരെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ജോലി സ്ഥിരപ്പെട്ടതോടെ ചിലര്‍ നേരത്തെ തന്നെ കാര്‍ഡില്‍ തിരുത്തല്‍ വരുത്തി പൊതു വിഭാഗത്തിലേക്ക് മാറിയിരുന്നു. ഇതും വനം വകുപ്പ് ജീവനക്കാരുടെ പിടിവാശിയായിരുന്നു. പട്ടികവര്‍ഗ്ഗ കുടുംബത്തില്‍ നിന്നും ഒരാള്‍ക്ക് മാത്രമാണ് ക്ലാസ് ഫോര്‍ ജീവനക്കാരായി കഴിഞ്ഞ സര്‍ക്കാര്‍ സ്ഥിരപ്പെടുത്തിയത്. വനം വകുപ്പ് അധികൃതര്‍ ഭക്ഷ്യവകുപ്പ് അധികൃതരുമായി  ബന്ധപ്പെട്ടാല്‍ തീരുന്ന പ്രശ്‌നമെ ഉള്ളുവെങ്കിലും വനം വകുപ്പ് ഇത് വരെ ഇതിനു തയാറായിട്ടില്ല. ഇതോടെ ബുദ്ധിമുട്ടിലായത് ആദിവാസി വാച്ചര്‍മാരാണ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക