|    Aug 23 Wed, 2017 11:41 am

റേഷന്‍ കാര്‍ഡ് വിതരണം : അര്‍ഹരായവര്‍ പുറത്തെന്നു പരാതി

Published : 10th August 2017 | Posted By: fsq

 

കാഞ്ഞിരപ്പള്ളി: റേഷന്‍ കാര്‍ഡ് വിതരണം ചെയ്തപ്പോള്‍ അര്‍ഹരായ പലരും പട്ടികയ്ക്ക് പുറത്ത്.അനര്‍ഹരായവര്‍ മുന്‍ഗണന പട്ടികയിലുള്‍പ്പെട്ടെന്ന് ആരോപിച്ച് 2840 പരാതികളാണ് താലൂക്ക് സപ്ലൈ ഓഫിസില്‍ ലഭിച്ചത്. ഇതില്‍ 750 പേരെ അന്വേഷണത്തിലൂടെ കണ്ടെത്തി ഒഴിവാക്കി. 9140 പേര്‍ മുന്‍ഗണനാ പട്ടികയില്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് അപേക്ഷയും നല്‍കി. ഇതില്‍ 927 കാര്‍ഡുടമകള്‍ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടാന്‍ അര്‍ഹരാണെന്നു കണ്ടെത്തി. 631 പേര്‍ മുന്‍ഗണന പട്ടികയില്‍ നിന്ന് സ്വയം ഒഴിവാകുന്നതിനായും അപേക്ഷ നല്‍കി. ഈ മാസം 10 വരെയാണ് അനര്‍ഹര്‍ക്കു സ്വയം മുന്‍ഗണനാ ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാനായി സമയം അനുവദിച്ചത്. അര്‍ഹതയില്ലാതെ മുന്‍ഗണന വിഭാഗത്തില്‍ ഒന്ന് കൂടിയവര്‍ക്കെതിരേ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. യഥാര്‍ഥ വിവരങ്ങള്‍ മറച്ചുവച്ച് മുന്‍ഗണനാ പട്ടികയില്‍ അനര്‍ഹര്‍ കടന്നു കൂടിയപ്പോള്‍ അനര്‍ഹരായവരാണു പുറത്തായത്. പലരും സത്യസന്ധമായ വിവരങ്ങള്‍ നല്‍കാത്തതാണ് ഹിയറിങിനു ശേഷം പുറത്തിറക്കിയ അന്തിമ പട്ടികയിലും അര്‍ഹരായ പല കുടുംബങ്ങളും ഉള്‍പ്പെടാതെ പോയതിനു കാരണമെന്നും അധികൃതര്‍ പറയുന്നു. അര്‍ഹരെ പട്ടികയില്‍ നിന്ന് ഒഴിവാക്കിയാല്‍ മാത്രമേ അര്‍ഹരായവരെ മുന്‍ഗണന പട്ടികയില്‍ ഉള്‍പ്പെടുത്താനാവൂ എന്ന് അധികൃതര്‍ അറിയിച്ചു. മുന്‍ഗണന വിഭാഗത്തിലെ ചികില്‍സ സഹായത്തിന് അര്‍ഹരായവരുടെ വിവരങ്ങള്‍ റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മാനസിക ശാരീരിക വൈകല്യമുള്ളവര്‍, മാരകരോഗങ്ങള്‍ എന്നിവ ബാധിച്ചവര്‍ക്കാണ് സംസ്ഥാന സര്‍ക്കാരിന്റെ ചികില്‍സാ സഹയം ലഭിക്കുന്നത്. റേഷന്‍ കടകളില്‍ ഇതു സംബന്ധിച്ച അന്തിമ പട്ടിക ലഭ്യമാണ്. യോഗ്യരായവര്‍ താലൂക്ക് സപ്ലൈ ഓഫിസിലെത്തി റേഷന്‍ കാര്‍ഡില്‍ ചികില്‍സാ സഹായത്തിനുള്ള മുദ്രറേഷന്‍ കാര്‍ഡില്‍ വയ്ക്കണമെന്നും അധികൃതര്‍ അറിയിച്ചു.റേഷന്‍ കാര്‍ഡില്‍ കടന്നു കൂടിയ തെറ്റുകള്‍ പരിഹരിക്കുന്നതിനും പുതിയ റേഷന്‍ കാര്‍ഡിന് അപേക്ഷ സമര്‍പ്പിക്കുന്നതിനുമായുള്ള തിയ്യതി മുന്‍കൂട്ടി അറിയിക്കുന്നതായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക