|    Apr 25 Tue, 2017 4:23 am
FLASH NEWS

റേഷന്‍ കാര്‍ഡ്: മുന്‍ഗണനാ ലിസ്റ്റില്‍ ഒബിസിയെ പട്ടികജാതിയാക്കി

Published : 26th October 2016 | Posted By: SMR

കൊല്ലങ്കോട്: സംസ്ഥാനത്ത് നടപ്പാക്കി കൊണ്ടിരിക്കന്ന റേഷന്‍ സംവിധാനത്തില്‍ ഭക്ഷ്യ സുരക്ഷ പദ്ധതിക്കുള്ള കാര്‍ഡ് വിഭജനത്തില്‍ വ്യാപക പരാതി. അര്‍ഹരെ ഒഴിവാക്കിയും അനര്‍ഹരെ ഉള്‍പ്പെടുത്തിയുമാണ് ലിസ്റ്റ് പുറത്തിറങ്ങിയിരിക്കുന്നതെന്നാണ് ആരോപണം.  കൊല്ലങ്കോട്ടെ ഒരു റേഷന്‍ കടയില്‍ തന്നെയുള്ള ലിസ്റ്റില്‍  വ്യാപകമായ തെറ്റാണ് കാണിക്കുന്നത്. ചിറ്റൂര്‍ താലൂക്കിലുള്ള മുഴുവന്‍ റേഷന്‍ കടകളിലുള്ള ലിസ്റ്റും പരിശോധിച്ചാല്‍ വ്യാപക ക്രമക്കേട് കണ്ടെത്താന്‍ കഴിയും. വടവന്നൂര്‍ പഞ്ചായത്തിലെ  എ ആര്‍ സി 88 റേഷന്‍ കടയില്‍ നിന്നുള്ള ലിസ്റ്റിലാണ് സിവില്‍ സപ്ലൈസിന്റെ  ഔദാര്യം കണ്ടെത്താന്‍ കഴിഞ്ഞത്. ഒബിസി ആയ കുടുംബത്തെ പട്ടിക ജാതി ലിസ്റ്റില്‍ ഉള്‍പ്പെടുത്തി 10 മാര്‍ക്ക്്് നല്‍കി.  ഇരുനില ആര്‍ സി വീടുള്ള ഇവര്‍ക്ക് വീടിന്റെ സ്ഥിതിയില്‍ 3 മാര്‍ക്കും നല്‍കി.  നാലംഗ കുടുംബത്തില്‍ 65 വയസ്സുള്ള കുടുംബ നാഥയെ ഒഴിവാക്കി മരുമകളുടെ പേരിലുള്ള കാര്‍ഡില്‍ പ്രായപരിധി കൂടുതലുള്ളതായി കാണിച്ച് 5 മാര്‍ക്ക് അടക്കം  18 മാര്‍ക്ക് ലഭിച്ച് മുന്‍ഗണനാ ലിസ്റ്റില്‍ ഇടം നല്‍കി. പട്ടിക ജാതിയാണോ എന്ന കോളത്തില്‍ ടിക്്് മാര്‍ക്കോടെ 10 മാര്‍ക്ക് നല്‍കി. ഏക്കറുകള്‍ കൃഷിയുള്ള ഒരു കാര്‍ഡുടമയ്ക്കാണ് സിവില്‍ സപ്ലൈസിന്റെ കനിവിലൂടെ മുന്‍ഗണനാ ക്രമത്തില്‍ ഇടം നല്‍കാന്‍ കഴിഞ്ഞിട്ടുള്ളത്. എന്നാല്‍ അര്‍ ഹരായ പട്ടികജാതി വിഭാഗക്കാരെ ലിസ്റ്റില്‍ നിന്ന്് വ്യാപകമായി ഒഴിവാക്കിയെന്നാണ് മറ്റൊരു പരാതി.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day