|    Feb 24 Fri, 2017 11:27 am
FLASH NEWS

റേഷന്‍ കാര്‍ഡ് മുന്‍ഗണനാപട്ടികയില്‍ വ്യാപക ക്രമക്കേട്

Published : 26th October 2016 | Posted By: SMR

കാഞ്ഞങ്ങാട്്: പുതിയ റേഷന്‍ കാര്‍ഡിന്റെ മുന്‍ഗണന ലിസ്റ്റില്‍ വ്യാപകമായ ക്രമക്കേട്. അര്‍ഹരായവര്‍ ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടില്ലെന്നും അനര്‍ഹര്‍ ലിസ്റ്റില്‍ സ്ഥാനം പിടിച്ചിട്ടുമുണ്ടെന്നുമാണ് പരാതി. ജില്ലയില്‍ പ്രസിദ്ധീകരിച്ച പട്ടികയില്‍ നിലവില്‍ ബിപിഎല്‍ കാര്‍ഡില്‍ ഉള്‍പ്പെട്ടിട്ടുള്ളവര്‍ ഉള്‍പ്പെടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള നിരവധിയാളുകളാണ് മുന്‍ഗണനപട്ടികയില്‍ നിന്നും പുറത്തായത്. കരട് പട്ടികയ്‌ക്കെതിരെ പരാതി സമര്‍പ്പിക്കാനുള്ള അവസാന തിയ്യതി നേരത്തെ ഈമാസം 30 വരെയായിരുന്നു. ഇന്നാല്‍ പരാതിയുടെ ബാഹുല്യം കണക്കിലെടുത്ത് ഇന്നലെ സിവില്‍ സപ്ലൈസ് വകുപ്പ് നവംബര്‍ അഞ്ച് വരെ സമയം നീട്ടി നല്‍കിയിട്ടുണ്ട്. ഒക്ടോബര്‍ 20ന് പ്രസിദ്ധീകരിച്ച മുന്‍ഗണന/മുന്‍ഗണനേതര കുടുംബങ്ങളുടെ കരടുപട്ടിക താലൂക്ക് സപ്ലൈ ഓഫിസ്, സിറ്റി റേഷനിങ് ഓഫിസ്, വില്ലേജ്-പഞ്ചായത്ത് ഓഫിസുകള്‍, അതതു റേഷന്‍ കടകള്‍ എന്നിവിടങ്ങളിലും വ—കുപ്പിന്റെ വെബ്‌സൈറ്റിലും പരിശോധനയ്ക്ക് ലഭ്യമാണ്. നവംബര്‍ അഞ്ചിനുള്ളില്‍ മേല്‍പ്പറഞ്ഞ സര്‍ക്കാര്‍ ഓഫിസുകളിലും വകുപ്പിന്റെ ംംം. രശ്ശഹൗെുുഹശലസെലൃമഹമ.ഴീ്.ശി എന്ന വെബ്‌സൈറ്റിലും ലഭ്യമാണ്. പരാതികളും ആക്ഷേപങ്ങളും വെരിഫിക്കേഷന്‍ കമ്മിറ്റി പരിശോധിച്ച് തീര്‍പ്പാക്കും. കമ്മിറ്റിയുടെ തീരുമാനങ്ങളില്‍ പരാതിയുണ്ടെങ്കില്‍ കമ്മിറ്റിയുടെ തീരുമാനം കൈപ്പറ്റി ഏഴു ദിവസത്തിനകം ജില്ലാ കലക്ടറുടെ അധ്യക്ഷയിലുള്ള അപ്പീല്‍ കമ്മിറ്റിക്ക് അപേക്ഷ നല്‍കാമെന്നും സിവില്‍ സപ്ലൈസ് വകുപ്പ് പറയുന്നു. 2008-09ല്‍ വര്‍ഷത്തില്‍ അനുവദിച്ച കാര്‍ഡാണ് നിലവിലുള്ളത്. 1992ലെ ഐസിഡിപി സര്‍വേയുടെ അടിസ്ഥാനത്തില്‍ 1997ല്‍ തയാറാക്കിയ എപിഎല്‍, ബിപിഎല്‍ പട്ടികപ്രകാരമുള്ള റേഷന്‍ കാര്‍ഡാണ് നിലവിലുള്ളത്. ലിസ്റ്റ് ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി പലതവണ അനര്‍ഹരായ ബിപിഎല്‍ കാര്‍ഡുടമകള്‍ കാര്‍ഡ് തിരിച്ചുനല്‍കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഏതാനും സര്‍ക്കാര്‍ ജീവനക്കാര്‍ മാത്രമാണ് ഇതു ചെയ്തത്. ജില്ലയില്‍ 52,238 ബിപിഎല്‍ കാര്‍ഡുടമകള്‍ ഉണ്ടെന്നാണ് മാസങ്ങള്‍ക്ക് മുമ്പുള്ള കണക്ക്.  മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെടാത്ത ഒരാള്‍ എല്ലാ രേഖകളും സഹിതം ഏഴു ദിവസത്തിനകം പരാതി സമര്‍പ്പിക്കേണ്ടതുണ്ട്. വില്ലേജ് ഓഫിസുകളിലും പഞ്ചായത്ത് ഓഫിസിലും ഇന്നലെ മുതല്‍ റേഷന്‍ കാര്‍ഡ് ഉടമകളുടെ വന്‍ തിരക്കാണ്. രണ്ടു വര്‍ഷം മുമ്പ് ആരംഭിച്ച റേഷന്‍ കാര്‍ഡ് പുതുക്കലില്‍ രണ്ടും മൂന്നും വട്ടം ലിസ്റ്റിലെ തെറ്റുകള്‍ തിരുത്തി നല്‍കിയെങ്കിലും ഇതുവരെയും തിരുത്തപ്പെട്ടിട്ടില്ല. ചിലര്‍ കരടുപട്ടികയില്‍ പോലും ഉള്‍പ്പെട്ടിട്ടില്ല. ആയിരം ചതുരശ്ര അടി വിസ്തീര്‍ണമുള്ള വീടുള്ളവര്‍, സ ര്‍ക്കാര്‍ ജീവനക്കാര്‍, നാലുചക്രവാഹനമുള്ളവര്‍, ഒരേക്കറി ല്‍ കൂടുതല്‍ സ്ഥലമുള്ളവര്‍ എന്നിവരെ ബിപിഎല്‍ പട്ടികയില്‍ നിന്നും ഒഴിവാക്കുമെന്നാണ് പറഞ്ഞിരിക്കുന്നതെങ്കിലും വരുമാനപരിധിയെക്കുറിച്ച് നിശ്ചിതമായ മാനദണ്ഡങ്ങളൊന്നുമില്ല. ബിസിനസുകാരും 25, 000 രൂപയ്ക്കു മുകളില്‍ ശമ്പളം വാങ്ങുന്ന സര്‍ക്കാരിതര ജീവനക്കാരും മുന്‍ഗണന ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും തടയാന്‍ മാ ര്‍ഗങ്ങളൊന്നുമില്ല. അനര്‍ഹരായ ആരെങ്കിലും ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും പരാതികള്‍ ഒന്നുമില്ലെങ്കില്‍ ലിസ്റ്റില്‍ ഇടംനേടുന്ന സ്ഥിതിയാണിപ്പോഴുള്ളത്. ആദിവാസികള്‍ ഉള്‍പ്പെടെ അതിര്‍ത്തിഗ്രാമങ്ങളിലും മലയോരത്തും താമസിക്കുന്ന പലരും മുന്‍ഗണന ലിസ്റ്റ് പ്രസിദ്ധീകരിച്ച വിവരം പോലും അറിഞ്ഞിട്ടില്ല. വൈകി വിവരമറിഞ്ഞവര്‍ റേഷന്‍ കടകളിലും പഞ്ചായത്ത്/വില്ലേജ്/താലൂക്ക് ഓഫിസുകളിലും ജോലി ഉപേക്ഷിച്ച് കയറിയിറങ്ങുന്ന കാഴ്ചയാണ് കാണാനാകുന്നത്. ഭക്ഷ്യഭദ്രതനിയമം നിലവി ല്‍ വരുന്നതോടെ എല്ലാ സേവനങ്ങള്‍ക്കുമുള്ള ആധികാരിക രേഖയായി റേഷന്‍ കാര്‍ഡ് മാറും. റേഷന്‍ കാര്‍ഡിലെ തെറ്റായ വിവരങ്ങള്‍ ഗുണഭോക്താക്കള്‍ക്ക് വലിയ പ്രശ്‌നങ്ങളും സൃഷ്ടിക്കും. കഴിഞ്ഞ രണ്ടുവര്‍ഷമായി റേഷന്‍ കാര്‍ഡിന്റെ അപാകത തിരുത്താന്‍ ശ്രമിച്ചിട്ടും സാധിക്കാത്തത് പത്ത് ദിവസം കൊണ്ട് എങ്ങനെ സാധിക്കുമെന്നാണ് നാട്ടുകാരുടെ ചോദ്യം.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 53 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക