|    Jun 23 Fri, 2017 12:19 pm
FLASH NEWS

റേഷന്‍ കാര്‍ഡ് പുതുക്കല്‍; പരാതികള്‍ സ്വീകരിക്കുന്നത് അവസാനിച്ചു

Published : 6th November 2016 | Posted By: SMR

കാക്കനാട്: റേഷന്‍ കാര്‍ഡ് പുതുക്കലുമായി ബന്ധപ്പെട്ട് മുന്‍ഗണന പരാതികള്‍ സ്വീകരിക്കുന്നത് ഇന്നലെ അവസാനിച്ചു. ജില്ലയില്‍ ആകെ ഒന്നര ലക്ഷത്തിലധികം ലഭിച്ചതായാണ് കണക്ക്. കൃത്യമായ കണക്ക് നാളെ ലഭ്യമാവും. വെള്ളിയാഴ്ച വരെ 1,21,787 അപേക്ഷകള്‍ ലഭിച്ചതായി ജില്ലാ സപ്ലൈ ഓഫിസര്‍ ഹരിപ്രസാദ് പറഞ്ഞു.ഏറ്റവും കൂടുതല്‍ പരാതികള്‍ ലഭിച്ചത് പറവൂര്‍ താലൂക്കാലാണ്. 23821. കൊച്ചി റേഷനിങ് ഓഫിസില്‍ 2285, എറണാകുളം ഓഫിസില്‍ 2688, കണയന്നൂര്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ 11095, കൊച്ചി 12054, ആലുവ 20217, കുന്നത്തുന്നാട് 22296, കോതമംഗലം 12857, മുവാറ്റുപുഴ 14474, എന്നിങ്ങനെയാണ് പരാതാക്കള്‍ ലഭിച്ചത്. ലഭിച്ച അപേക്ഷകളുടെ വിചാരണ ഇന്നലെ ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളില്‍ ആരംഭിച്ചു. റവന്യൂ ഇന്‍സ്‌പെക്ടര്‍, തദ്ദേശ സ്ഥാപന സെക്രട്ടറി, വില്ലേജ് ഓഫിസര്‍, ഐസിഡിഎസ് സൂപ്പര്‍വൈസര്‍, എന്നിവര്‍ അടങ്ങിയ കമ്മിറ്റിയാണ് വിചാരണ നടത്തുന്നത്. അടുത്ത മാസം നാലിനകം ഇത് പൂര്‍ത്തിയാക്കും. ഇവിടെ തീര്‍പ്പാവാത്തത് ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കാവുന്നതാണ്.          ഇപ്പോള്‍ പ്രസിദ്ധീകരിച്ചിട്ടുള്ള മുന്‍ഗണന പട്ടികയില്‍ അനര്‍ഹര്‍ ഉണ്ടെങ്കില്‍ ഒഴിവാക്കും. സ്വയം മുന്നോട്ടു വരാത്തവര്‍ക്കെതിരേ നടപടിയെടുക്കും. അനര്‍ഹരെ കുറിച്ച് പൊതുജനങ്ങള്‍ക്കും പരാതി നല്‍കാം. സൗജന്യമായി വാങ്ങിയ അരിയുടെ വില ഈടാക്കും. സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ സസ്‌പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഉണ്ടാവും.  റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ട പേര്്, വിലാസം, ബന്ധം, തുടങ്ങിയവ സംബന്ധിച്ച തെറ്റുണ്ടെങ്കില്‍ അത് പിന്നീട് പരിഗണിക്കും.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക