|    Oct 19 Thu, 2017 2:50 pm
FLASH NEWS

റേഷന്‍ കാര്‍ഡ് തെറ്റുതിരുത്തല്‍; പരാതികള്‍ കുന്നുകൂടുന്നു; എന്തുചെയ്യണമെന്നറിയാതെ അധികൃതര്‍

Published : 26th October 2016 | Posted By: SMR

കാക്കനാട്: റേഷന്‍ കാര്‍ഡ് തെറ്റുതിരുത്താനുള്ള അപേക്ഷകള്‍ ജില്ലയില്‍ കുമിഞ്ഞുകൂടുന്നു. അപേക്ഷകളുടെ എണ്ണം ഇന്നലെ വൈകീട്ടോടെ 15,000 കവിഞ്ഞു. ഏഴ് താലൂക്ക് സപ്ലൈ ഓഫിസുകള്‍, രണ്ട് സിറ്റി റേഷനിങ് ഓഫിസുകള്‍ എന്നിവയ്ക്കുപുറമെ പഞ്ചായത്ത്-വില്ലേജ് ഓഫിസുകളിലുമാണ് പരാതികള്‍ സ്വീകരിക്കുന്നത്. ദിവസവും കിട്ടുന്ന നൂറുകണക്കിനു പരാതികള്‍ വാങ്ങി തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ ഓഫിസുകളില്‍ ആവശ്യത്തിനു ജീവനക്കാരില്ല. താലൂക്ക് സപ്ലൈ ഓഫിസുകളില്‍ ഇപ്പോഴും 1968ലെ കണക്കനുസരിച്ചുള്ള ജീവനക്കാരെ ഉള്ളൂ. കിട്ടുന്ന അപേക്ഷകളിലെല്ലാം വിചാരണ നടത്തണം. പരാതി സ്വീകരിക്കുന്ന സമയത്തുതന്നെ ഇതിനുള്ള തിയ്യതിയും സമയവും നല്‍കണം. പക്ഷേ വിചാരണ എന്നു പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നറിയാത്ത സ്ഥിതിയാണ്. അടുത്തമാസം 15 വരെയാണ് സമയം അനുവദിച്ചിട്ടുള്ളത്. ഒരുദിവസം 250 അപേക്ഷകളില്‍ കൂടുതല്‍ വിചാരണ നടത്താന്‍ പ്രയാസമാണ്. അങ്ങനെ വന്നാ ല്‍ പൂര്‍ത്തീകരണത്തിനുള്ള സമയം അനിശ്ചിതമായി നീളും. കേന്ദ്രസര്‍ക്കാരിന്റെ ഉത്തരവനുസരിച്ച് മുന്‍ഗണനാ പട്ടിക ഈമാസം 30നകം പൂര്‍ത്തിയാക്കണം. എങ്കിലേ അടുത്തമാസം മുതല്‍ റേഷന്‍ കിട്ടുകയുള്ളൂ. ഉടമകളില്‍നിന്ന് കാര്‍ഡുകള്‍ വാങ്ങി താലൂക്ക് സപ്ലൈ ഓഫിസിലെത്തിച്ച് സീല്‍ ചെയ്യിക്കാന്‍ റേഷന്‍ കടക്കാരോട് നിര്‍ദേശിച്ചിട്ടുണ്ട്. എന്നാല്‍ അവര്‍ നിസഹകരണത്തിലാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക