|    Sep 23 Sat, 2017 4:27 pm
FLASH NEWS

റേഷന്‍ കാര്‍ഡ് തിരുത്തല്‍ ; ജില്ലയില്‍ 30,000 പരാതികള്‍; 5,000 പരാതികള്‍ പരിഹരിച്ചു

Published : 6th November 2016 | Posted By: SMR

തൊടുപുഴ: ജില്ലയില്‍ പുതിയ റേഷന്‍ കാര്‍ഡിനായുള്ള കരട് പട്ടികയെചൊല്ലിയുള്ള പരാതികള്‍ ഇതുവരെ 30000 കടന്നു.അഞ്ച് താലൂക്ക് താലൂക്ക് സപ്ലൈ ഓഫീസുകളിലും തദ്ദേശ സ്ഥാപനങ്ങള്‍, വില്‌ളേജ് ഓഫിസുകള്‍,സിറ്റി റേഷനിംഗ് ഓഫീസ് എന്നിവിടങ്ങളിലുമായി ലഭിച്ച പരാതികളാണ് ഇത്രയും.ഇടുക്കി താലൂക്കിലാണ് ഏറ്റവുമധികം പരാതികള്‍ ലഭിച്ചത് 9029. ലഭിച്ച പരാതികളില്‍ 5000പരാതികള്‍ നാലംഗ വേരിഫിക്കേഷന്‍ കമ്മിറ്റി പരിഹരിച്ചു.ഓരോ താലൂക്കിലും പഞ്ചായത്ത് സെക്രട്ടറിയോ മുനിസിപ്പല്‍ ഓഫിസിലെ ജൂനിയര്‍ സൂപ്രണ്ടില്‍ കുറയാത്ത ഉദ്യോഗസ്ഥനോ ആണ് വേരിഫിക്കേഷന്‍ കമ്മിറ്റി ചെയര്‍മാന്‍.റേഷനിങ് ഇന്‍സ്‌പെക്ടര്‍ കണ്‍വീനറും വില്ലേജ് ഓഫിസറും ഐസിഡിഎസ് ഓഫിസറും അംഗങ്ങളുമായിരിക്കും.താലൂക്കുകളില്‍ പരിഹരിക്കപ്പെടാത്തവയില്‍ 70 പരാതികള്‍ അപ്പീലായി കലക്ട്രേറ്റില്‍ ലഭിച്ചു.ഇത് 8 മുതല്‍ ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായ കമ്മിറ്റി സിറ്റിംഗ് നടത്തി പരിഗണിക്കും.പരാതികള്‍ സമര്‍പ്പിക്കാനുള്ള സമയം ഇന്നലെ അവസാനിച്ചു.കഴിഞ്ഞ മാസം 30 വരെയായിരുന്നു പരാതി സമര്‍പ്പിക്കാനുള്ള അവസാന തീയതിയായി നിശ്ചയിച്ചിരുന്നത്.സപ്ലൈ ഓഫിസുകളിലെ പരാതിപ്രളയം കാരണം സര്‍ക്കാര്‍ തിയ്യതി നീട്ടുകയായിരുന്നു.അവധി ദിവസങ്ങളിലടക്കം സപ്ലൈ ഓഫിസുകള്‍ പ്രവര്‍ത്തിച്ചിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക