|    Apr 25 Tue, 2017 2:08 pm
FLASH NEWS

റേഷന്‍ കാര്‍ഡ്: അപേക്ഷകര്‍ ഹാജരാവണം

Published : 2nd December 2016 | Posted By: SMR

തലയോലപ്പറമ്പ്: ഗ്രാമപ്പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 79, 63 നമ്പര്‍ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനായി അപേക്ഷ നല്‍കിയിട്ടുള്ളവര്‍ ഇന്നു രാവിലെ 10.30 നും 73, 77,  217 നമ്പര്‍ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ഉച്ചക്ക് 1.30നും മതിയായ രേഖകള്‍ സഹിതം തലയോലപ്പറമ്പ് പഞ്ചായത്ത് ഓഫിസില്‍ ഹാജരാവണമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. മറവന്‍തുരുത്ത്: ഗ്രാമപ്പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 38, 39 നമ്പര്‍ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടിട്ടുള്ള മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെടുന്നതിനായി അപേക്ഷ നല്‍കിയവര്‍ ഇന്നു രാവിലെ 10.30നും 42, 43 നമ്പര്‍ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ഉച്ചക്ക് 1.30നും മതിയായ രേഖകള്‍ സഹിതം മറവന്‍തുരുത്ത് പഞ്ചായത്ത് ഓഫിസില്‍ ഹാജരാവണമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.  മാഞ്ഞൂര്‍: ഗ്രാമപ്പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 151, 152 നമ്പര്‍ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള അപേക്ഷകര്‍ ഇന്നു രാവിലെ 10.30നും 199, 223 നമ്പര്‍ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ ഉച്ചക്ക് 1.30നും മതിയായ രേഖകള്‍ സഹിതം മാഞ്ഞൂര്‍ പഞ്ചായത്ത് ഓഫിസില്‍ ഹാജരാവണമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day