|    Aug 17 Thu, 2017 12:53 am
FLASH NEWS

റേഷന്‍ കാര്‍ഡ്: അനര്‍ഹരെന്ന് കണ്ടെത്തിയാല്‍ തടവുശിക്ഷയും പിഴയും

Published : 22nd November 2016 | Posted By: SMR

അടൂര്‍: ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതിന്റെ ഭാഗമായി റേഷന്‍കട, പഞ്ചായത്ത്, വില്ലേജ് ഓഫിസ് എന്നിവിടങ്ങളില്‍ പ്രസിദ്ധീകരിച്ച                    മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ള അനര്‍ഹര്‍ സ്വയം ഒഴിയണം. 1000 ചതുരശ്രയടി വിസ്തീര്‍ണത്തിന് മുകളിലുള്ള വീടോ, കാര്‍ഡില്‍ ഉള്‍പ്പെട്ട അംഗങ്ങള്‍ക്ക് എല്ലാം കൂടി ഒരേക്കറില്‍ അധികം ഭൂമിയോ, സംസ്ഥാന, കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍, അധ്യാപകര്‍, പൊതുമേഖല, സഹകരണസ്ഥാപനങ്ങളില്‍ സ്ഥിരം ജോലിയുള്ളവര്‍, പെന്‍ഷന്‍കാര്‍, നാലുചക്രവാഹനമുള്ളവര്‍, ആദായനികുതി അടയ്ക്കുന്നവര്‍, പ്രതിമാസ വരുമാനം 25,000 രൂപയില്‍ കൂടുതലുള്ളവര്‍ (പ്രവാസികളടക്കം)  ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ സ്വമേധയാ മുന്‍ഗണനാ പട്ടികയില്‍നിന്ന് ഒഴിവാകണം. അല്ലാത്തപക്ഷം തുടര്‍ന്നുള്ള പരിശോധനയില്‍ അനര്‍ഹരാണെന്ന് കണ്ടെത്തിയാല്‍ ഒരുവര്‍ഷം വരെയുള്ള തടവുശിക്ഷയും പിഴയും വിധിക്കും. റേഷന്‍കാര്‍ഡ് സ്ഥിരമായി റദ്ദ് ചെയ്യും. അനധികൃതമായി കൈപ്പറ്റിയ          റേഷന്‍ സാധനങ്ങളുടെ വിപണിവിലയും ഈടാക്കുമെന്ന് അടൂര്‍ താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക