|    Oct 18 Wed, 2017 4:54 pm
FLASH NEWS

റേഷന്‍ കാര്‍ഡ് : അനര്‍ഹരെ കണ്ടെത്താനുള്ള പരിശോധന ആരംഭിച്ചു

Published : 13th August 2017 | Posted By: fsq

 

ചങ്ങനാശ്ശേരി: താലൂക്കിലെ അനര്‍ഹരായ മുന്‍ഗണനാ ലിസ്റ്റില്‍പ്പെട്ട റേഷന്‍കാര്‍ഡ് ഉടമകളെ കണ്ടെത്തുന്നതിനായി  കലക്ടറുടെ നിര്‍ദേശാനുസരണം ചങ്ങനാശ്ശേരി താലൂക്കു സപ്ലൈ ഓഫിസറുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്‌ക്വാഡ്  വീടുകളിലെത്തി പരിശോധന തുടങ്ങി. മുനിസിപ്പാലിറ്റിയിലെ പെരുന്ന അമ്പലത്തിനു സമീപം പായിപ്പാട് പഞ്ചായത്തിലെ പൂവം പ്രദേശത്തുമാണ് പരിശോധന നടത്തിയത്. മൂന്ന് പ്രത്യേക ടീമായി തിരിഞ്ഞായിരുന്നു പരിശോധന. 250 വീടുകളില്‍ മൂന്നു മണിക്കൂര്‍ കൊണ്ട് നടത്തിയ പരിശോധനയില്‍ പൊതുവിഭാഗം സബ്‌സിഡിയില്‍പ്പെട്ട 10 റേഷന്‍ കാര്‍ഡുകളും മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ട എട്ടു കാര്‍ഡുടമകളെയും അന്ത്യോദയ, അന്നയോജന വിഭാഗത്തില്‍പ്പെട്ട ഏഴു കാര്‍ഡുകളും അനര്‍ഹരെ കണ്ടെത്തി പൊതുവിഭാഗത്തിലേക്ക് മാറ്റി. ദേശീയ ഭക്ഷ്യ ഭദ്രതാ നിയമം അനുശാസിക്കുന്ന പ്രകാരം താലൂക്കില്‍ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മുന്‍ഗണന, മുന്‍ഗണനേതര വിഭാഗങ്ങളുടെ ലിസ്റ്റ് പ്രസീദ്ധീകരിച്ച് അനര്‍ഹര്‍ക്ക് സ്വമേധയ തങ്ങളുടെ റേഷന്‍ കാര്‍ഡുകള്‍ പൊതുവിഭാഗത്തിലേക്ക് മാറ്റു—ന്നതിന് അവസരം നല്‍കിയിരുന്നുവെങ്കിലും ഈ അവസരം പ്രയോജനപ്പെടുത്താതെ അനര്‍ഹരായ ആളുകള്‍ റേഷന്‍ കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലുള്ളത് കണ്ടെത്തു—ന്നതിനായിരുന്നു പരിശോധന.സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍ ജീവനക്കാര്‍, പൊതു മേഖലാസ്ഥാപനങ്ങളിലെ ജീവനക്കാര്‍,സംസ്ഥാന പ്രാഥമിക ജില്ലാ സഹകരണ സംഘങ്ങളിലെ ജീവനക്കാര്‍,ദേശസാല്‍കൃത ഷെഡ്യൂള്‍ഡ് ബാങ്ക് ജീവനക്കാര്‍, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള കോര്‍പറേഷനുകള്‍, ലിമിറ്റഡ് കമ്പനികള്‍ എന്നിവയിലെ ജീവനക്കാര്‍, അവരവരുടെ പേരുകള്‍ ഉള്‍പ്പെടെ റേഷന്‍ കാര്‍ഡുകള്‍ 20 നു മുമ്പ് ഹാജരാക്കേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.സംസ്ഥാനത്ത് പെന്‍ഷന്‍, ഫാമിലി പെന്‍ഷന്‍, കൈപ്പറ്റുന്നവരുടെ റേഷന്‍ കാര്‍ഡുകള്‍ ഇത്തരത്തില്‍ മാറ്റം വരുത്തേണ്ടതാണ്. ഈ കാലാവധിയ്ക്കു ശേഷം പരിശോധനയുടെ ഭാഗമായി കണ്ടെത്തപ്പെടുന്ന റേഷന്‍കാര്‍ഡുടമകളുടെ പേരില്‍ പിഴയും നിയമ നടപടിയും സ്വീകരിക്കു—ന്നതാണെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ പി ബി അജി അറിയിച്ചു. പരിശോധനയില്‍ റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരായ ബി സജീബ്, മിനി വി കെ, സുനിതകുമാരി, ജോസഫ് ജോ  പങ്കെടുത്തു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക