|    May 24 Wed, 2017 2:17 am
FLASH NEWS

റേഷന്‍ കാര്‍ഡില്‍ മറിമായം; വീട്ടമ്മ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായി

Published : 6th November 2016 | Posted By: SMR

ചെമനാട്: പുതുക്കിയ റേഷന്‍ കാര്‍ഡില്‍ മറിമായം. വീട്ടമ്മ സര്‍ക്കാര്‍ ഉദ്യോഗസ്ഥയായി. ചെമനാട് പഞ്ചായത്തിലെ മൂന്നാംവാര്‍ഡിലെ 477ാം വീട്ടില്‍ താമസിക്കുന്ന ലോട്ടറി വില്‍പനക്കാരന്‍ ഗോപാലന്റെ ഭാര്യ ശാരദയാണ് സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണെന്ന് റേഷന്‍ കാര്‍ഡില്‍ രേഖപ്പെടുത്തിയത്. 5000 രൂപയാണ് ഈ കുടുംബത്തിന്റെ പ്രതിമാസം വരുമാനമെന്നും കാര്‍ഡിലുണ്ട്. ഇവര്‍ക്ക് പുതുതായി അനുവദിച്ച 2468132590 നമ്പര്‍ റേഷന്‍ കാര്‍ഡിലാണ് മറിമായം. ലോട്ടറി വില്‍പനക്കാരനായ ഭര്‍ത്താവും ഭാര്യയും നാല് വയസുള്ള മകള്‍ ദീപികയുമാണ് ഈ വീട്ടില്‍ താമസം. ബിപിഎല്‍ റേഷന്‍ കാര്‍ഡിനാണ് അപേക്ഷ സമര്‍പ്പിച്ചിരുന്നത്. എന്നാല്‍ കാര്‍ഡ് പരിശോധിച്ചപ്പോഴാകട്ടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥയാണെന്ന് രേഖപ്പെടുത്തിയാണ് ആനുകൂല്യം തള്ളിക്കളഞ്ഞത്. റേഷന്‍ കാര്‍ഡുകളില്‍ ഇതുപോലെ നിരവധി പരാതികളാണ് ഉയര്‍ന്നിട്ടുള്ളത്. സിവില്‍ സപ്ലൈസ് ഓഫിസിലെത്തി പരാതി നല്‍കുന്നുണ്ടെങ്കിലും ഇത് പരിഹരിക്കുന്നില്ലെന്ന് ഗുണഭോക്താ ക്കള്‍ പരാതിപ്പെടുന്നു.  സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ മിനിമംശമ്പളം 18,000 രൂപയായി നിജപ്പെടുത്തിയ ശേഷവും വീട്ടമ്മയുടെ വരുമാനം 5000 രൂപയായി രേഖപ്പെടുത്തി ഉദ്യോഗസ്ഥര്‍ പുതിയ മാതൃക സൃഷ്ടിച്ചു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day