|    Apr 30 Sun, 2017 8:38 am
FLASH NEWS

റേഷന്‍ കാര്‍ഡിലെ പിഴവ്; 5423 പരാതികള്‍ ലഭിച്ചു

Published : 31st October 2016 | Posted By: SMR

കാഞ്ഞിരപ്പള്ളി: ദേശീയ ഭക്ഷ്യ സുരക്ഷ നിയമം 2013 കരട് പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം കാഞ്ഞിരപ്പള്ളി താലൂക്ക് സപ്ലൈ ഓഫിസിലും തദ്ദേശസ്ഥാപനങ്ങളിലുമായി ഇതുവരെ 5423 പരാതികള്‍ ലഭിച്ചു. കാഞ്ഞിരപ്പള്ളി പഞ്ചായത്തിനു കീഴില്‍ വരുന്ന പരാതികള്‍ താലൂക്ക് സപ്ലേ ഓഫിസിലും മറ്റ് പഞ്ചായത്തുകളിലെ പരാതികളിലുള്ള ഹിയറിങ് അതാത് പഞ്ചായത്ത് ഓഫിസുകളിലും നടത്തും. കാഞ്ഞിരപ്പള്ളി പഞ്ചായത്തിനു കീഴില്‍ ഒന്നു മുതല്‍ 100 വരെയുള്ള പരാതി നവംബര്‍ ഒന്നിന് താലൂ സപ്ലൈ ഓഫിസിലും മറ്റ് പഞ്ചായത്തുകളിലെ ഹിയറിങ് ഒന്നു മുതല്‍ 11 വരെയും നടത്തും. ഹിയറിങ് നടത്തുന്ന ദിവസം ബസപ്പെട്ട രേഖകള്‍ സഹിതം പരാതിക്കാര്‍ ഹാജരാവണം. പഞ്ചായത്ത് സെക്രട്ടറി, ചെര്‍മാന്‍, റേഷനിങ് ഇന്‍സ്‌പെക്ടര്‍ കണ്‍വീനര്‍, വില്ലേജ് ഓഫിസര്‍, ഐടിസിഎസ് സൂപ്പര്‍വൈസര്‍ എന്നിവര്‍ അംഗങ്ങളായ വെരിഫിക്കേഷന്‍ കമ്മിറ്റിയാണ് പരിശോധന നടത്തുന്നത്.സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് പരാതി, ആക്ഷേപം സ്വീകരിക്കുന്നത് നവംബര്‍ അഞ്ചു വരെ നീട്ടിയിരിക്കുന്നതിനാല്‍ താല്ലുക്ക് സപ്ലൈ ഓഫിസില്‍ പരാതി നല്‍കുന്ന മുഴുവന്‍ അപേക്ഷകരുടെയും ഹിയറിങ് തീയതി അറിയിക്കും. കൂടാതെ ഏതെങ്കിലും കാര്‍ഡുടമകള്‍ തങ്ങളുടെ യഥാര്‍ഥ സാമ്പത്തിക അവസ്ഥ മറച്ചുവച്ച്് റേഷന്‍ കാര്‍ഡിന്റെ മുന്‍ഗണനാ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ സ്വയം മുന്നോട്ട് വന്നു ലിസ്റ്റില്‍ നിന്ന് ഒഴിവാക്കാന്‍ അപേക്ഷ നല്‍കണം. അല്ലാത്ത പക്ഷം അന്വേഷണത്തില്‍ തെളിഞ്ഞാല്‍ സര്‍ക്കറിനുണ്ടാവുന്ന നഷ്ടം ബന്ധപ്പെട്ടവരില്‍ നിന്ന് ഇടാക്കുമെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു. നവംബര്‍ രണ്ടിന് ചിറക്കടവ് പഞ്ചായത്ത് ഹാള്‍, മൂന്നിന് എലിക്കുളം പഞ്ചായത്ത് ഹാള്‍, ഏഴിന് കോരുത്തോട് പഞ്ചായത്ത് ഹാള്‍, എട്ടിന് പാറത്തോട് പഞ്ചായത്ത് ഹാള്‍, ഒമ്പതിന് മണിമല പഞ്ചായത്ത് ഹാള്‍, 11ന് കൂട്ടിക്കല്‍ പഞ്ചായത്ത് ഹാള്‍ എന്നിവിടങ്ങളിലായി ഹിയറിങ് നടത്തും.

                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day