|    Oct 23 Tue, 2018 10:31 am
FLASH NEWS

റേഷന്‍ കാര്‍ഡിനുള്ള അപേക്ഷ നാളെ മുതല്‍ സപ്ലൈ ഓഫിസില്‍ സ്വീകരിക്കും

Published : 14th February 2018 | Posted By: kasim kzm

ആലത്തൂര്‍: പുതിയ റേഷന്‍ കാര്‍ഡിനുള്ള അപേക്ഷകള്‍ 15മ മുതല്‍ താലൂക്ക് സപ്ലൈ ഓഫിസില്‍ സ്വീകരിക്കുമെന്ന് സപ്ലൈ ഓഫിസര്‍ അറിയിച്ചു. കഴിഞ്ഞ റേഷന്‍ കാര്‍ഡ് പുതുക്കലില്‍ ഫോട്ടോ എടുത്ത് കാര്‍ഡ് പുതുക്കാന്‍ കഴിയാത്തവരില്‍ നിന്നും, ഇന്നേ വരെ റേഷന്‍ കാര്‍ഡ് ലഭ്യമാകാത്ത കുടുംബങ്ങളില്‍ നിന്നും ,മറ്റൊരു കാര്‍ഡിലും പേര് ഉള്‍പ്പെട്ടിട്ടില്ലാത്തവരില്‍ നിന്നുമാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്. അപേക്ഷ ഫോറം സിവില്‍ സപ്ലൈസ് വകുപ്പിന്റെ ംംം.രശ്ശഹൗെുുഹശലസെലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റില്‍ നിന്നും ഡൗണ്‍ ലോഡ് ചെയ്യാം.അപേക്ഷയോടൊപ്പം മേല്‍വിലാസ സര്‍ട്ടിഫിക്കറ്റ്, ജനന സര്‍ട്ടിഫിക്കറ്റ്, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ് അല്ലെങ്കില്‍ റിഡക്ഷന്‍ സര്‍ട്ടിഫിക്കറ്റ് ,സൈന്യത്തില്‍ നിന്നുള്ള വിരമിക്കല്‍ രേഖ, വാടക വീടാണെങ്കില്‍ കെട്ടിട ഉടമയുടെ സമ്മതപത്രവും ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നും നല്‍കുന്ന കെട്ടിട ഉടമസ്ഥാവകാശ സാക്ഷ്യപത്രം, വരുമാന സര്‍ട്ടിഫിക്കറ്റ്, കാര്‍ഡില്‍ ഉള്‍പ്പെടുത്തേണ്ട എല്ലാ അംഗങ്ങളുടെയും ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ്, സര്‍ക്കാര്‍ സഹായത്തോടെ വീട് ലഭിച്ചിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട വകുപ്പിന്റെ സാക്ഷ്യപത്രം, പുറമ്പോക്കില്‍ ആണ് താമസമെങ്കില്‍/വീട് വൈദ്യുതീകരിച്ചതല്ലെങ്കില്‍/ആശ്രയം പദ്ധതിയില്‍ അംഗമാണെങ്കില്‍/സ്വന്തമായി  വീട് ഇല്ലെങ്കില്‍/ബിപിഎല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ സെക്രട്ടറി നല്‍കുന്ന സാക്ഷ്യപത്രം, വീടിന്റെ വിസ്തീര്‍ണം തെളിയിക്കുന്ന രേഖ, പൂരിപ്പിച്ച അപേക്ഷകള്‍, ആവശ്യമായ രേഖകള്‍, അപേക്ഷകന്റെ രണ്ട് പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോകള്‍ എന്നിവ സപ്ലൈ ഓഫിസില്‍ നല്‍കേണ്ടതാണെന്ന് താലൂക്ക് സപ്ലൈ ഓഫിസര്‍ അറിയിച്ചു.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss