|    Jun 19 Tue, 2018 12:24 pm
FLASH NEWS

റേഷന്‍ കടകള്‍ രണ്ടുദിവസം അടച്ചിടും

Published : 13th September 2017 | Posted By: fsq

 

കോഴിക്കോട്: മുഖ്യമന്ത്രി റേഷന്‍ വ്യാപാരികള്‍ക്ക് പ്രഖ്യാപിച്ച വേതന പാക്കേജ് നടപ്പാക്കുക, റേഷന്‍ കടകളിലെ കംപ്യൂട്ടര്‍വല്‍ക്കരണം വേഗത്തിലാക്കുക തുടങ്ങിയ  ആവശ്യങ്ങള്‍ ഉന്നയിച്ച് ഒക്ടോബര്‍ മൂന്ന്, നാല് തിയതികളില്‍ റേഷന്‍ കടകള്‍ അടച്ചിടാന്‍ ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി തീരുമാനിച്ചു. നളന്ദയില്‍ നടന്ന യോഗം പ്രസിഡന്റ് ജോണി നെല്ലൂര്‍ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് മോഹനന്‍ പിള്ള അധ്യക്ഷത വഹിച്ചു. സംഘടനയുടെ ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ നവംബര്‍ മുതല്‍ റേഷന്‍ കടകള്‍ അനിശ്ചിത കാലത്തേക്ക് അടച്ചിടാനും യോഗം തീരുമാനിച്ചു. റേഷന്‍ സാധനങ്ങള്‍ റേഷന്‍ കടകളിലെത്തിക്കാതെ കാര്‍ഡുടമകള്‍ക്ക് മെസേജ് നല്‍കി വ്യാപാരികളെയും കാ ര്‍ഡുടമകളേയും തമ്മില്‍ തല്ലിക്കുന്ന നടപടി തുടരുന്നതില്‍ യോഗം പ്രതിഷേധിച്ചു. സാധനങ്ങള്‍ കടയിലെത്തിക്കഴിഞ്ഞാല്‍ പത്തു ദിവസമെങ്കിലും വിതരണത്തിന് അനുവദിക്കണം. ഇതൊന്നും പാലിക്കാതെയാണ്  അധികൃതര്‍ മെസേജ് അയക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി മുഹമ്മദലി, ഇ അബൂബക്കര്‍ഹാജി, ഉണ്ണികൃഷ്ണപിള്ള, ഡാനിയല്‍ ജോസ്, ജോസ് കാവനാട്, ഇ പവിത്രന്‍, നൗഷാദ്, ടി വി മുഹമ്മദ് സംസാരിച്ചു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss