|    Mar 23 Thu, 2017 7:59 pm
FLASH NEWS

റേഷന്‍ കടകളില്‍ പച്ചരി മാത്രം: സപ്ലൈകോയില്‍ അരിയെത്തിയപ്പോള്‍ വന്‍ തിരക്ക്

Published : 20th March 2017 | Posted By: fsq

 

മാള: മേഖലയിലെ റേഷന്‍ കടകളില്‍ നിന്നും പച്ചരി മാത്രം ലഭിക്കുന്നുള്ളുവെന്ന് പരാതി. മാര്‍ച്ച് മാസം തുടങ്ങിയതിന് ശേഷം എല്ലാ വിഭാഗം കാര്‍ഡുകാര്‍ക്കും പുഴുക്കലരി ലഭ്യമായിട്ടില്ലെന്നാണ് ഉയരുന്ന ആക്ഷേപം. മുന്‍ഗണനാ ലിസ്റ്റില്‍പെട്ടവര്‍ക്ക് അല്‍പ്പം പോലും പുഴുക്കലരി ലഭിച്ചിട്ടില്ല. അല്ലാത്ത വിഭാഗത്തിന് അല്‍പ്പം മാത്രമാണ് പുഴുക്കലരി ലഭിച്ചിട്ടുള്ളത്. ഇതുതന്നെ പല റേഷന്‍ കടകളില്‍ നിന്നും നല്‍കിയിട്ടുമില്ല. രണ്ടു വിഭാഗത്തില്‍പെട്ടവര്‍ക്കും രണ്ടും നാലും കിലോഗ്രാം വീതം ഗോതമ്പും ലഭിച്ചിട്ടുണ്ട്. ചോറിനായി പുഴുക്കലരി മാത്രം ഉപയോഗിച്ച് ശീലിച്ചിട്ടുള്ളവര്‍ക്ക് ഇത് വളരെയധികം ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. പൊതുവിപണിയില്‍ അരിക്ക് വന്‍ വിലയായതിനാല്‍ കൂലിപ്പണിക്കാരും മറ്റുമടങ്ങിയ ജനത്തിന് വലിയ സാമ്പത്തിക ബാദ്ധ്യതയാണുണ്ടാക്കുന്നത്. കുടുംബ ബജറ്റ് താളം തെറ്റുന്ന സാഹചര്യമാണ് നിലവിലുള്ളത്. പൊടിയുടെ കാര്യത്തിന് പച്ചരി നല്ലതാണെങ്കിലും ഉച്ചയ്ക്കും രാത്രിയിലുമുള്ള ഭക്ഷണത്തിന് പുഴുക്കലരി അത്യാവശ്യമാണ്. ഇപ്പോള്‍ ആഗ്രഹിക്കാതെ ആവശ്യത്തിന് പച്ചരി ലഭിക്കുമ്പോള്‍ ആഘോഷ വേളകളില്‍ പച്ചരി കിട്ടാന്‍ ആഗ്രഹിച്ചാലും ലഭിക്കാറില്ലെന്നാണ് വീട്ടമ്മമാരില്‍ നിന്നുള്ള പ്രതികരണം. അതേസമയം സപ്ലൈകോയില്‍ അരിയെത്തിയപ്പോള്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. അരിവില കുതിച്ചുയര്‍ന്നപ്പോള്‍ സംസ്ഥാന സര്‍ക്കാരിടപെട്ട് പുറത്ത് നിന്നും അരിയെത്തിച്ച് സപ്ലൈകോയിലൂടേയും സഹകരണ ചന്തകളിലൂടേയും കുറഞ്ഞ വിലക്ക് അരി നല്‍കുന്നത് ജനത്തിന് അല്‍പ്പമൊരാശ്വാസമാകുന്നുണ്ട്. സപ്ലൈകോയില്‍ അരിയെത്തിയെന്നറിഞ്ഞ് ആളുകളെത്തി പലപ്പോഴും വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കുറഞ്ഞ തോതിലുള്ള അരിയാണെത്തിയിട്ടുമുള്ളത്. അതിനാല്‍ ചിലയിങ്ങളില്‍ ഒറ്റദിവസം കൊണ്ടുതന്നെ അരി തീര്‍ന്നു. ചാലക്കുടിയിലെ ഡിപ്പോയിലും ആവശ്യത്തിനുള്ള അരി ഇല്ലെന്നാണറിവ്.

(Visited 1 times, 1 visits today)
thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക