|    Dec 15 Fri, 2017 3:56 pm
FLASH NEWS

റേഷന്‍ കടകളില്‍ അരി അളവ് കുറയ്ക്കുന്നെന്ന്

Published : 1st December 2017 | Posted By: kasim kzm

നെടുങ്കണ്ടം: റേഷന്‍ കടയില്‍ അരി അളവു കുറച്ചു വില്‍ക്കുന്നതായി പരാതി. കരുണാപുരം പഞ്ചായത്തില്‍ ചാലക്കുടിമേട്ടില്‍ പ്രവര്‍ത്തിക്കുന്ന റേഷന്‍ കടയ്‌ക്കെതിരെയാണു പരാതി. കുഴിത്തൊളു പുതുപറമ്പില്‍ ലാലി ജോസാണു പരാതിക്കാരി. എട്ടു കിലോ അരി ലഭിക്കേണ്ട സ്ഥാനത്ത് അഞ്ചു കിലോ അരി മാത്രമാണു നല്‍കുന്നതെന്നാണു പരാതിക്കാരി ഉടുമ്പന്‍ചോല താലൂക്ക് സപ്ലൈ ഓഫിസര്‍ക്കു നല്‍കിയ പരാതിയില്‍ ആരോപിക്കുന്നത്. കഴിഞ്ഞ മാസം സംഭവം റേഷന്‍കടയുടമയുടെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും പരാതിക്കാരിയെ മടക്കി അയച്ചിരുന്നു. ഇത്തവണ വീണ്ടും അരിയില്‍ അളവു കുറഞ്ഞതോടെയാണു പരാതിയുമായി ലാലി രംഗത്തെത്തിയത്. സംഭവത്തെക്കുറിച്ച് അന്വേഷണം നടന്നുവരികയാണെന്നു താലൂക്ക് സപ്ലൈ ഓഫിസില്‍ നിന്നറിയിച്ചു. പ്രദേശവാസികളായ ഒട്ടേറെപ്പേര്‍ക്ക് സമാനമായ രീതിയില്‍ അരി അളവില്‍ കുറച്ചാണു ലഭിക്കുന്നതെന്നും ആക്ഷേപം ഉയര്‍ന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക