|    Jan 19 Thu, 2017 5:47 am
FLASH NEWS

റേഷന്‍ കടകളിലും ഡിപ്പോകളിലും പരിശോധന നടത്തി

Published : 2nd July 2016 | Posted By: SMR

മലപ്പുറം: ജില്ലാ സപ്ലൈ ഓഫിസറും താലൂക്ക് സപ്ലൈ ഓഫിസര്‍മാരും റേഷനിങ് ഇന്‍സ്‌പെക്ടര്‍മാരും ജില്ലയിലെ 1,064 പൊതുവിപണികളില്‍ പരിശോധനകള്‍ നടത്തി. 245 ക്രമക്കേടുകള്‍ കണ്ടെത്തി.
വരുംദിവസങ്ങളിലും പൊതു വിപണിയിലും പൊതുവിതരണ കേന്ദ്രങ്ങളിലും പരിശോധന തുടരും. കാര്‍ഡുടമകള്‍ക്ക് അര്‍ഹതപ്പെട്ട റേഷന്‍ സാധനങ്ങള്‍ ലഭ്യമാവുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ ഉപഭോക്താക്കളോട് അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫിസര്‍ കെ നോബര്‍ട്ട് അറിയിച്ചു. പൊതുവിതരണ കേന്ദ്രങ്ങളില്‍ ജില്ലാ സപ്ലൈ ഓഫിസിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരിശോധനയുടെ ഭാഗമായി പതിമൂന്ന് റേഷന്‍ മൊത്തവിതരണ ഡിപ്പൊകള്‍, 15 മണ്ണെണ്ണ മൊത്തവിതരണ ഡിപ്പോകള്‍, 691 റേഷന്‍ ചില്ലറ വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. ഏഴ് റേഷന്‍ മൊത്തവിതരണ ഡിപ്പോകള്‍, 338 റേഷന്‍ ചില്ലറ വിതരണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതായി ജില്ലാ സപ്ലൈ ഓഫിസര്‍ അറിയിച്ചു. പരിശോധനയില്‍ അനധികൃതമായി സൂക്ഷിച്ച 19 ലിറ്റര്‍ മണ്ണെണ്ണ പിടിച്ചെടുത്തു.
അഞ്ച് റേഷന്‍ ചില്ലറ വിതരണ കേന്ദ്രങ്ങളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു. ‘
രണ്ട് റേഷന്‍ ചില്ലറ വിതരണ കേന്ദ്രങ്ങള്‍ക്കുള്ള അംഗീകാരം റദ്ദ് ചെയ്തു. കുറ്റക്കാര്‍ക്കെതിരേ 1955 ലെ അവശ്യ സാധന നിയമം അനുസരിച്ചും കേരള റേഷനിങ് ഓര്‍ഡര്‍ പ്രകാരവും ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നുണ്ട്.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 36 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക