|    Dec 14 Thu, 2017 3:47 am
FLASH NEWS

റേഷന്‍ അരി മുടങ്ങിയിട്ട് ആഴ്ചകളായി; ചേര്‍ത്തല താലൂക്ക് സപ്ലൈ ഓഫിസ് ഉപരോധിച്ചു

Published : 15th July 2017 | Posted By: fsq

 

ചേര്‍ത്തല: ആഴ്ചകളായി മുടങ്ങികിടക്കുന്ന അരി ഉള്‍പ്പെടെയുള്ള റേഷന്‍ വിതരണം അടിയന്തിരമായി പുനസ്ഥാപിക്കണമെന്നും റേഷന്‍കാര്‍ഡ് മുന്‍ഗണനാലിസ്റ്റിലെ അപാകതകള്‍ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ചേര്‍ത്തല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ചേര്‍ത്തല താലൂക്ക് സപ്ലൈ ഓഫിസ് ഉപരോധിച്ചു. ഭക്ഷ്യമന്ത്രിയുടെ സങ്കുചിത താല്‍പര്യപ്രകാരം റേഷന്‍അരി സൂക്ഷിക്കുന്നതിന് ആവശ്യമായ പ്രാദേശിക ഗോഡൗണുകള്‍ സജ്ജമാക്കാതെ സ്വന്തക്കാരുടെ നിയന്ത്രണത്തിലുള്ള സംഭരണകേന്ദ്രങ്ങള്‍ മാത്രം അനുവദിച്ചതാണ് പ്രതിസന്ധിക്ക് കാരണം. റേഷന്‍ അരി ഇന്നുതന്നെ റേഷന്‍ കടകളില്‍ എത്തിക്കുമെന്നും നാളെ താലൂക്കിലെ എല്ലാ റേഷന്‍ കടകളിലും അരി വിതരണം പൂര്‍ത്തിയാക്കുമെന്നുമുള്ള ജില്ലാ സപ്ലൈ ഓഫിസറുടെ ഉറപ്പിനെ തുടര്‍ന്ന് ഉപരോധസമരം അവസാനിപ്പിച്ചു. ബ്ലോക്ക് കോണ്‍ഗ്രസ് കമ്മറ്റി പ്രസിഡന്റ് അഡ്വ. സിവി തോമസിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തില്‍ ഡിസിസി ഭാരവാഹികളായ സജി കുര്യാക്കോസ്, എസ്.കൃഷ്ണകുമാര്‍, കെ ദേവരാജന്‍പിള്ള, എംഎ രതീഷ്, മുനിസിപ്പല്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ശ്രീലേഖ എസ് നായര്‍, എസ് ജെ എഡിഷന്‍, ജോര്‍ജ് കാരാച്ചിറ, അനന്തകൃഷ്ണന്‍, സി ആര്‍ സാനു, അബ്ദുല്‍ ബഷീര്‍, സി എന്‍ ഔസേഫ്, വിഒ രാജപ്പന്‍, ബിഫൈസല്‍ നേതൃത്വം നല്‍കി

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക