|    Oct 20 Sat, 2018 4:02 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

റേഷന്‍കാര്‍ഡ് വിതരണം മെയില്‍ പൂര്‍ത്തിയാക്കും

Published : 3rd May 2017 | Posted By: fsq

 

തിരുവനന്തപുരം: മെയ് മാസത്തോടു കൂടി റേഷന്‍ കാര്‍ഡ് വിതരണം പൂര്‍ത്തിയാക്കുമെന്ന് മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. സംസ്ഥാനത്ത് സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളിലെ 270 അസിസ്റ്റന്റ് പ്രഫസര്‍മാരുടെ ഒഴിവുകള്‍ പിഎസ്‌സിക്ക് റിപോര്‍ട്ട് ചെയ്തതായി മന്ത്രി കെ കെ ശൈലജ അറിയിച്ചു. ഇവയ്ക്ക് നിയമന ശുപാര്‍ശ നല്‍കിയതായും പി കെ അബ്ദുറബ്ബിന് മന്ത്രി മറുപടി നല്‍കി. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്കെതിരേ നടന്ന അതിക്രമങ്ങളുടെ കണക്ക് മന്ത്രി എ കെ ബാലന്‍ സഭയില്‍ വ്യക്തമാക്കി. പി കെ ശശിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മന്ത്രി.  ജലനിധി പദ്ധതിയുടെ ഭാഗമായി ‘മഴകേന്ദ്രം’ വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച് ജലസൗഹൃദ വിദ്യാലയ പദ്ധതി നടപ്പാക്കുമെന്ന് മന്ത്രി മാത്യു ടി തോമസ് കൂട്ടിച്ചേര്‍ത്തു

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss