|    May 28 Sun, 2017 6:05 pm
FLASH NEWS

റേഷന്‍കാര്‍ഡ് പുതുക്കല്‍; ഉടമകളുടെ ജോലി തീരുന്നില്ല

Published : 14th July 2016 | Posted By: SMR

വടകര: റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് വീണ്ടും പണി. കാര്‍ഡ് പുതുക്കാനുള്ള നടപടികള്‍  മാസങ്ങള്‍ക്ക് മുമ്പേ തുടങ്ങിയതാണെങ്കിലും പൂര്‍ത്തീകരിച്ചില്ല. ഒന്നു രണ്ട് തവണ ഫോറം പൂരിപ്പിച്ചു നല്‍കിയ കാര്‍ഡ് ഉടമകള്‍ ഒരിക്കല്‍ കൂടി വിവരങ്ങള്‍ നല്‍കണം.
നിലവിലുള്ള കാര്‍ഡിന്റെ കാലാവധി 2012ല്‍ കഴിഞ്ഞതാണ്. പിന്നീട് കാര്‍ഡില്‍ സ്ഥലമുള്ളിടത്തെല്ലാം രേഖപ്പെടുത്തിയായി വിതരണം. 2014-15 വര്‍ഷത്തേത് രേഖപ്പെടുത്താന്‍ ഒരു പേജ് റേഷന്‍ കടകള്‍ വഴി കാര്‍ഡുടമകള്‍ക്ക് നല്‍കി. അതും കഴിഞ്ഞിട്ട് മാസങ്ങളായി. ഇതിനിടയില്‍ പുതിയ കാര്‍ഡ് വിതരണം ചെയ്യാനുള്ള നടപടി ക്രമങ്ങള്‍ തുടങ്ങിയിരുന്നു. റേഷന്‍ കട വഴി വതരണം ചെയ്ത ഫോറത്തില്‍ വിവരങ്ങളെല്ലാം എഴുതി നല്‍കി. എന്നാല്‍ കംപ്യൂട്ടര്‍ പ്രവര്‍ത്തി ആരംഭിച്ചപ്പോള്‍ തെറ്റുകളേറെയുണ്ടെന്ന് വ്യക്തമായി. ഇത് പരിഹരിക്കാന്‍ വീണ്ടും മറ്റൊരു ഫോറം വിതരണം ചെയ്ത് എഴുതി വാങ്ങി.
ഇതിനിടയില്‍ പലവട്ടം കാര്‍ഡ് വിതരണം ചെയ്യുന്ന മാസം വരെ മന്ത്രി ഉള്‍പ്പെടെയുള്ളവര്‍ പറഞ്ഞിരുന്നു. മാസങ്ങള്‍ കഴിഞ്ഞ ശേഷം വീണ്ടുമൊരറിയിപ്പെത്തി. എല്ലാവരുടേയും ആധാര്‍ നമ്പര്‍ ഇല്ലാത്തതിനാല്‍  വീണ്ടും അപേക്ഷ നല്‍കണമെന്ന്. വെള്ള കടലാസില്‍ കാര്‍ഡ് ഉടമയുടെ പേര്, റേഷന്‍ കട നമ്പര്‍, അംഗങ്ങളുടെ പേരും അവരുടെ ആധാര്‍ നമ്പരും എഴുതി 15നകം റേഷന്‍ കടയിലെത്തിക്കണമെന്നാണ് പറയുന്നത്. ഇതുമായാല്‍ തെറ്റില്ലാത്തൊരു കാര്‍ഡ് ലഭിക്കമോ എന്നാണ് കാര്‍ഡ് ഉടമകളുടെ ചോദ്യം. ഫോറത്തില്‍ ഉടമകള്‍ രേഖപ്പെടുത്തിയ വിവരങ്ങളും അവര്‍ക്ക് ലഭിക്കേണ്ട മുന്‍ണനയും ഉണ്ടെന്ന് ഉറപ്പു വരുത്തണമെന്നാണ് ആവശ്യം.
തെറ്റ് തിരുത്താന്‍ സപ്ലൈ ഓഫിസ് കയറി ഇറങ്ങാനുള്ള അവസരം ഉണ്ടാക്കരുതെന്നാണ് കാര്‍ഡുടമകള്‍ പറയുന്നത്. ആധാര്‍ കാര്‍ഡ് ലഭിക്കാത്തവര്‍ ഇനിയുമുണ്ടെന്നിരിക്കെ അത്തരക്കാര്‍ എന്തുചെയ്യുമെന്നതിനും ഉദ്യോഗസ്ഥര്‍ക്ക് വ്യക്തതയില്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day