|    Nov 14 Wed, 2018 11:59 pm
FLASH NEWS
Home   >  Kerala   >  

റേഷന്‍കാര്‍ഡ് അപേക്ഷകള്‍ 25 മുതല്‍ സ്വീകരിക്കും

Published : 23rd June 2018 | Posted By: G.A.G

തിരുവനന്തപുരം: പുതിയ കാര്‍ഡ് എടുക്കുന്നതും പുതുതായി അംഗങ്ങളെ ചേര്‍ക്കലും ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്കും തിരുത്തലുകള്‍ക്കുമായുള്ള അപേക്ഷകളും എല്ലാ താലൂക്ക് സപ്ലൈ / സിറ്റി റേഷനിംഗ് ഓഫീസുകളില്‍ ഈ മാസം 25 മുതല്‍ സ്വീകരിക്കും.
പുതിയ റേഷന്‍ കാര്‍ഡ്, അംഗങ്ങളെ ചേര്‍ക്കല്‍, തിരുത്തലുകള്‍, ഡ്യൂപ്ലിക്കേറ്റ് കാര്‍ഡ്, നോണ്‍ ഇന്‍ക്ലൂഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ റിന്യൂവല്‍ സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡിലെ അംഗങ്ങളെ മറ്റൊരു സംസ്ഥാനത്തേക്ക് മാറ്റല്‍, റേഷന്‍ കാര്‍ഡ് മറ്റൊരു താലൂക്കിലേക്കോ സംസ്ഥാനത്തേക്കോ മാറ്റുന്നതിന് തുടങ്ങിയവക്കുളള അപേക്ഷകളാണ് ഇപ്പോള്‍ നല്‍കാവുന്നത്.
അപേക്ഷാ ഫോമുകള്‍ ഓണ്‍ലൈനില്‍ ലഭ്യമാണ്. അത് പൂരിപ്പിച്ച് അതാത് ഓഫീസുകളില്‍ എത്തിക്കേണ്ടതാണ്. അപേക്ഷാ ഫോമുകള്‍ സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് www.civilsupplieskerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുകയോ ടോള്‍ഫ്രീ നമ്പരായ 18004251550, 1967 എന്ന നമ്പരിലോ ബന്ധപ്പെടാവുന്നതാണ്.

റേഷന്‍ കാര്‍ഡില്‍ പേരില്ലാത്തവര്‍ക്ക് പുതിയതായി റേഷന്‍ കാര്‍ഡ് നല്‍കുന്നതിന് അപേക്ഷ രണ്ട് മാസം മുമ്പ് സ്വീകരിച്ചു തുടങ്ങിയിരുന്നു.   അതനുസരിച്ച് അപേക്ഷ നല്‍കിയവരുടെ റേഷന്‍ കാര്‍ഡുകള്‍ താലൂക്ക് ഓഫീസില്‍ തയ്യാറായി വരുന്നു. മുമ്പ് അപേക്ഷ സമര്‍പ്പിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടതില്ല.
റേഷന്‍ കാര്‍ഡ് ഓണ്‍ലൈന്‍ അപേക്ഷിക്കുകയും ഓണ്‍ലൈനായി തന്നെ ലഭ്യമാക്കുകയും ചെയ്യുന്ന സാങ്കേതിക സംവിധാനവും പൊതുവിതരണ വകുപ്പ് തയ്യാറാക്കിവരുന്നു.  അപേക്ഷ തയ്യാറാക്കുന്നതിനും കമ്പ്യൂട്ടറില്‍ നിന്നും ഇലക്‌ട്രോണിക് റേഷന്‍ കാര്‍ഡ് പ്രിന്റെ എടുക്കുന്നതിനും എല്ലാവര്‍ക്കും സാധ്യമാകുന്ന സംവിധാനം ഒരു മാസത്തിനുള്ളില്‍ തയ്യാറാക്കും.  ഓണ്‍ലൈന്‍ സംവിധാനം വരുന്നതോടെ പൊതുവിതരണ ഓഫീസില്‍ നേരിട്ടു ചെല്ലാതെ സര്‍ട്ടിഫിക്കറ്റുകളും റേഷന്‍ കാര്‍ഡുകളും ലഭ്യമാകും.
വ്യക്തികള്‍ക്ക് ആധാര്‍ നമ്പരും, താമസ സര്‍ട്ടിഫിക്കറ്റും ഉണ്ടെങ്കില്‍ രേഖകള്‍ സ്‌കാന്‍ ചെയ്തു സമര്‍പ്പിച്ച് ഇലക്‌ട്രോണിക് റേഷന്‍ കാര്‍ഡുകള്‍ എടുക്കാം. താമസം ഒഴിവാക്കുന്നതിനൊപ്പം ഓഫീസുകള്‍ പേപ്പര്‍ രഹിതമാക്കാനും സാധിക്കും.  സ്വന്തമായി ഇന്റര്‍നെറ്റ് സൗകര്യമുള്ള ഏതൊരാള്‍ക്കും ഓണ്‍്ലൈന്‍ അപേക്ഷ സമര്‍പ്പിക്കാം.  അല്ലാത്തവര്‍ക്ക് അക്ഷയ സെന്റര്‍ മുഖേന അപേക്ഷ നല്‍കാം.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss