|    Jan 21 Sat, 2017 5:42 am
FLASH NEWS

റേഷന്‍കാര്‍ഡുകള്‍ റേഷന്‍ ആവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്തും: മന്ത്രി അനൂപ് ജേക്കബ്

Published : 5th December 2015 | Posted By: SMR

കൊല്ലം: റേഷന്‍കാര്‍ഡുകള്‍ റേഷന്‍ ആവശ്യത്തിന് മാത്രമായി പരിമിതപ്പെടുത്തുമെന്ന് ഭക്ഷ്യ മന്ത്രി അനൂപ് ജേക്കബ്. വിദ്യാഭ്യാസ-ചികില്‍സാ ധനസഹായം, മറ്റ് ആവശ്യങ്ങള്‍ എന്നിവയ്ക്കായി കാര്‍ഡ് ഉപയോഗപ്പെടുത്തുന്നത് ഒഴിവാക്കാനാണ് നീക്കം. ഇതിനായി ആധാറിന് പുറമെ സാമൂഹിക നീതി വകുപ്പിന്റെ രേഖകളും ഉപയോഗപ്പെടുത്താനാണ് ശ്രമം. എന്നാല്‍ തിരിച്ചറിയല്‍ രേഖയായി റേഷന്‍ കാര്‍ഡ് ഉപയോഗിക്കുന്നത് തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

കേരള സിവില്‍ സപ്ലൈസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതിയ റേഷന്‍കാര്‍ഡ് നിലവില്‍ വരുന്നതു വരെ പഴയ കാര്‍ഡിന് സാധ്യത ഉണ്ടായിരിക്കുമെന്നും മന്ത്രി പറഞ്ഞു. ആവശ്യമുള്ളവര്‍ക്ക് താല്‍ക്കാലിക കാര്‍ഡുകള്‍ നല്‍കാനും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഭക്ഷ്യ സുരക്ഷാ നിയമം ഏപ്രില്‍ ഒന്ന് മുതല്‍ പ്രാബല്യത്തിലാവുമെന്നും മന്ത്രി അറിയിച്ചു. ന്യൂനതകളില്ലാതെ നടപ്പാക്കാനാണ് ഒരുങ്ങുന്നത്. അതിനായി മുന്‍ഗണനാ വിഭാഗങ്ങളെ കണ്ടെത്തേണ്ടതുണ്ട്. 2009ലെ ബിപിഎല്‍ ലിസ്റ്റ് അപാകതകള്‍ നിറഞ്ഞതായതിനാല്‍ അത് മുന്‍ഗണനാലിസ്റ്റാക്കാന്‍ തുനിഞ്ഞാല്‍ കൂടുതല്‍ തെറ്റിലേക്ക് നീങ്ങും. അതുകൊണ്ടാണ് നിയമം നടപ്പാക്കാന്‍ കൂടുതല്‍ സമയം ചോദിച്ചത്. കേരളത്തിനുള്ള അരി വിഹിതം കുറയ്ക്കാനുള്ള ശ്രമത്തെ ശക്തമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടിഎം ജോയി അധ്യക്ഷത വഹിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 71 times, 2 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക