|    Dec 18 Mon, 2017 11:55 pm
FLASH NEWS
Home   >  Todays Paper  >  Page 4  >  

റേഷന്‍കട സമരം : കമ്മീഷന്‍ ഇടപെട്ടു

Published : 28th October 2017 | Posted By: fsq

 

കൊച്ചി: നവംബര്‍ ആദ്യവാരം മുതല്‍ സംസ്ഥാനത്തെ റേഷന്‍കടകള്‍ അടച്ചിട്ടു സമരം ആരംഭിക്കാനുള്ള നീക്കത്തിനെതിരേ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍. റേഷന്‍കടകള്‍ അടച്ചിട്ട് സമരം ചെയ്യു—ന്നതിനുള്ള സാഹചര്യം ഒഴിവാക്കാന്‍ സ്വീകരിച്ചുവരുന്ന നടപടികള്‍ അറിയിക്കണമെന്നു കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസ് പൊതുവിതരണ വകുപ്പ് സെക്രട്ടറിക്കും ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. റിപോ ര്‍ട്ട് അടിയന്തരമായി ലഭ്യമാക്കണമെന്നു കമ്മീഷന്‍ ആവശ്യപ്പെട്ടു. ചരക്കുസേവന നികുതി നടപ്പാക്കിയതോടെ സാധനവില കുതിച്ചുയര്‍ന്ന സാഹചര്യത്തില്‍ ഇത്തരം സമരങ്ങള്‍ സാധാരണക്കാരെയും പാവപ്പെട്ടവരെയും പട്ടിണിയിലേക്കു തള്ളിവിടുമെന്നു മനുഷ്യാവകാശ പ്രവര്‍ത്തകനായ തമ്പി സുബ്രഹ്മണ്യന്‍ സമര്‍പ്പിച്ച പരാതിയില്‍ പറയുന്നു. സാധാരണക്കാര്‍ക്ക് ഭക്ഷണം നിഷേധിക്കുന്ന സമരം മനുഷ്യാവകാശലംഘനവും നരഹത്യക്കുള്ള സാഹചര്യവും മനപ്പൂര്‍വം സൃഷ്ടിക്കുന്നതാണെന്നും പരാതിയില്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Dont Miss