|    Oct 17 Wed, 2018 6:27 am
FLASH NEWS

റേഷന്‍കട തുറന്നില്ലെന്ന പരാതി ;അന്വേഷണത്തില്‍ ക്രമക്കേട് കണ്ടെത്തി

Published : 18th September 2017 | Posted By: fsq

 

ആലത്തൂര്‍: ചിറ്റില്ലഞ്ചേരി കാത്താമ്പൊറ്റയില്‍ റേഷന്‍കട തുറന്നില്ലെന്ന പരാതി അന്വേഷിക്കാനെത്തിയ താലൂക്ക് സപ്ലൈ ഓഫിസര്‍ കണ്ടെത്തിയത് സ്‌റ്റോക്കിലെ ക്രമക്കേട്. ഇതേതുടര്‍ന്ന് എആര്‍ഡി നമ്പര്‍ എട്ട് എന്ന റേഷന്‍കടയുടെ ലൈസന്‍സ് റദ്ദാക്കി. രണ്ടുവര്‍ഷം മുമ്പ്  ക്രമക്കേട് കണ്ടെത്തിയതിനാല്‍ എട്ടാം നമ്പര്‍ കടയിലേക്ക് ലയിപ്പിച്ച എആര്‍ഡി നമ്പര്‍ ഏഴ് എന്ന കടയുടെ ലൈസന്‍സും ഇതോടൊപ്പം റദ്ദാക്കിയിട്ടുണ്ട്. കാര്‍ഡുടമകള്‍ക്ക് റേഷന്‍ സാധനങ്ങള്‍ തൊട്ടടുത്ത കടയില്‍ നിന്ന് ലഭ്യമാക്കാന്‍ ക്രമീകരണം ഏര്‍പ്പെടുത്തുമെന്ന് ടിഎസ്ഒ അറിയിച്ചു.കഴിഞ്ഞ ദിവസം രാവിലെ 10ഓടെയാണ് ടിഎസ്ഒ പി ജി പ്രസന്ന കുമാറിന് കാര്‍ഡുടമകളുടെ പരാതി ഫോണില്‍ ലഭിക്കുന്നത്. റേഷനിങ് ഇന്‍സ്‌പെക്ടര്‍ അജയനും ടിഎസ്ഒയും സ്ഥലത്ത് എത്തിയപ്പോഴും കട തുറന്നിരുന്നില്ല. കടമ്പിടിയില്‍ താമസിക്കുന്ന കടഉടമയുടെ വീട്ടിലെത്തി താക്കോല്‍ വാങ്ങി കട തുറക്കുകയായിരുന്നു. പരിശോധനയില്‍ 11നുശേഷം കട തുറന്നിട്ടില്ലെന്നും സെയില്‍സ് രജിസ്റ്ററും ബില്ലും എഴുതിയിട്ടില്ലെന്നും കണ്ടെത്തിയതായി ടിഎസ്ഒ അറിയിച്ചു. കുത്തരി-162 കിലോഗ്രാം, പുഴുക്കലരി-836 കിലോഗ്രാം, പച്ചരി-144 കിലോഗ്രാം, ഗോതമ്പ്-244 കിലോഗ്രാം, പഞ്ചസാര-234 കിലോഗ്രാം, ആട്ട-152 കിലോഗ്രാം വീതം സ്‌റ്റോക്കില്‍ കുറവുള്ളതായും കണ്ടെത്തി. ഓണക്കാലത്ത് പ്രത്യേക വിഹിതമായി അനുവദിച്ച 5 കിലോഗ്രാം ബക്ഷ്യധാന്യവും ഒരു കിലോ പഞ്ചസാരയും 16 വരെ വാങ്ങാന്‍ സമയം അനുവദിച്ചിരുന്നു. ഇത് കൊടുക്കാതിരിക്കാനാണ് കട തുറക്കാതിരുന്നതെന്ന് ആരോപണമുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss