|    Aug 18 Fri, 2017 2:20 pm
FLASH NEWS
Home   >  Todays Paper  >  Page 1  >  

റേഷന്‍കടകള്‍ 14ന് അടച്ചിടും

Published : 12th August 2017 | Posted By: fsq

 

കൊച്ചി: സംസ്ഥാനത്തെ റേഷന്‍ വ്യാപാരികള്‍ അനിശ്ചിതകാല സമരത്തിലേക്ക്. മെയ്മാസത്തില്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച വേതന പാക്കേജ് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് ഓള്‍ കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റും ജോണി നെല്ലൂര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സമരത്തിന്റെ ആദ്യപടിയായി 14ന് സംസ്ഥാനവ്യാപകമായി റേഷന്‍കടകള്‍ അടച്ച് പ്രതിഷേധിക്കും. താലൂക്ക്തലങ്ങളില്‍ പ്രതിഷേധ ധര്‍ണയും സംഘടിപ്പിച്ചിട്ടുണ്ട്. പ്രതിഷേധ പരിപാടിയുടെ ഭാഗമായി ജില്ലകള്‍ തോറും 13 മുതല്‍ 16 വരെ വാഹന പ്രചാരണജാഥയും 18ന് ജില്ലാതലങ്ങളില്‍ ഉപവാസസമരവും സംഘടിപ്പിക്കാനും ഇന്നലെ കൊച്ചിയില്‍ ചേര്‍ന്ന സംഘടനയുടെ സംസ്ഥാന കമ്മിറ്റി യോഗത്തില്‍ തീരുമാനമായി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക