|    Jan 21 Sat, 2017 3:47 am
FLASH NEWS

റേഷന്‍കടകളില്‍ പലവ്യഞ്ജനങ്ങളും

Published : 9th July 2016 | Posted By: SMR

തിരുവനന്തപുരം: റേഷന്‍കടകള്‍ നവീകരിക്കുന്നതിനൊപ്പം മറ്റു പലചരക്കുകള്‍ കൂടി ലഭ്യമാക്കും. ഇതിനായി കെഎസ്എഫ്ഇ വഴി പലിശരഹിത വായ്പ ലഭ്യമാക്കും. ബിപിഎല്‍ കുടുംബങ്ങള്‍ക്കു പുറമേ തൊഴിലുറപ്പ് തൊഴിലാളി കുടുംബങ്ങളെയും ഉള്‍പ്പെടുത്തി സൗജന്യ റേഷന്‍പദ്ധതി വിപുലീകരിക്കും. ഇതിനായി ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത് 300 കോടി രൂപയാണ്. കൂടാതെ റേഷന്‍കടകള്‍ വഴി ലഭ്യമാക്കുന്ന അരിയുടെ ഗുണനിലവാരം ഉയര്‍ത്തും.
അങ്കണവാടികളുടെ വികസനപദ്ധതികള്‍ക്കായി കേന്ദ്രാവിഷ്‌കൃതപദ്ധതിയുടെ സംസ്ഥാനവിഹിതമായി 221 കോടി രൂപയാണ് വകയിരുത്തിയിരിക്കുന്നത്. അങ്കണവാടി പ്രവര്‍ത്തകര്‍ക്കും ഹെല്‍പ്പ ര്‍മാര്‍ക്കും വര്‍ധിപ്പിച്ച ഓണറേറിയത്തിന്റെ അധികച്ചെലവിന്റെ പകുതി സംസ്ഥാനസര്‍ക്കാര്‍ വഹിക്കും. അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് 10,000 രൂപയും ഹെല്‍പ്പര്‍മാര്‍ക്ക് 7,500 രൂപയുമാണ് വര്‍ധിപ്പിച്ചത്. ആശാപ്രവര്‍ത്തകരുടെയും പാചകത്തൊഴിലാളികളുടെയും പിടിഎ പ്രീ-പ്രൈമറി അധ്യാപകരുടെയും സാക്ഷരതാ പ്രേരക്മാരുടെയും ഓണറേറിയം 500 രൂപ വീതം വര്‍ധിപ്പിച്ചു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 19 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക