|    Aug 20 Sun, 2017 11:31 am
FLASH NEWS

റേഡിയോ കിയോസ്‌ക് ഇടിച്ചുനിരത്തി കെട്ടിടം പണിയുന്നു

Published : 27th October 2016 | Posted By: SMR

വെള്ളറട: പഞ്ചായത്ത് റേഡിയോ കിയോസ്‌ക് ഇടിച്ചുനിരത്തി സ്വകാര്യവ്യക്തി ബഹുനില കെട്ടിടം പണിയുന്നതില്‍ പഞ്ചായത്ത് ഭരണസമിതിക്കു മൗനം. വെള്ളറട ഗ്രാമപ്പഞ്ചായത്തിലെ പഞ്ചാക്കുഴി ജങ്ഷനില്‍ സ്ഥാപിച്ചിരുന്ന കിയോസ്‌കാണ് ഇടിച്ചുനിരത്തിയത്. കിയോസ്‌ക് സ്ഥാപിക്കുന്നതിന് അര സെന്റ് സ്ഥലം പഞ്ചായത്തിനു പഞ്ചാകുഴി രാജയ്യന്‍ നാടാര്‍ സൗജന്യമായും അരസെന്റ് സ്ഥലം വിലയ്ക്കും നല്‍കിയിരുന്നു. എം എ ലത്തീഫ് പഞ്ചായത്തംഗമായിരുന്ന കാലത്താണു പഞ്ചായത്ത് കിയോസ്‌കിന് സ്ഥലം വാങ്ങിയതും കെട്ടിടം നിര്‍മിച്ചതും. പഞ്ചായത്ത് സെക്രട്ടറിയുടെ പേരില്‍ കരം ഒടുക്കലും നടക്കുന്നുണ്ട്. അഞ്ചുലക്ഷം രൂപയിലധികം സ്ഥലം വിലയും നാലു ലക്ഷം രൂപയിലധികം കെട്ടിടത്തിനു വിലയുമുള്ള വസ്തുവാണ് പഞ്ചായത്ത് ഭരണസമിതി സ്വകാര്യവ്യക്തിക്ക് ഇടിച്ചുനിരത്താന്‍ അവസരം നല്‍കിയത്. ഗ്രാമപ്പഞ്ചായത്തില്‍ മാസങ്ങള്‍ക്കു മുമ്പ് പഞ്ചായത്ത് സെക്രട്ടറിമാര്‍ ആരുമില്ലാത്ത സമയത്താണ് പഞ്ചായത്ത് ഭരണസമിതി സ്വകാര്യവ്യക്തിക്ക് സ്ഥലം മറിച്ചുനല്‍കിയത്. അടിയന്തരമായി കിയോസ്‌ക് സ്ഥാപിച്ചിരുന്ന ഒരു സെന്റ് സ്ഥലം പഞ്ചായത്ത് ഏറ്റെടുക്കണമെന്നു പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക