|    Nov 19 Mon, 2018 2:11 am
FLASH NEWS
Home   >  Todays Paper  >  page 9  >  

റേഡിയോയിലൂടെ രാജി പ്രഖ്യാപിച്ച് ഫ്രഞ്ച് മന്ത്രി

Published : 29th August 2018 | Posted By: kasim kzm

പാരിസ്: റേഡിയോ പരിപാടിക്കിടെ രാജി പ്രഖ്യാപിച്ച് ഫ്രഞ്ച് പരിസ്ഥിതികാര്യ മന്ത്രി ഹുലോട്ട്. കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് താനവതരിപ്പിച്ച പ്രശ്‌നങ്ങളെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് ഹുലോട്ട് അറിയിച്ചു. കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ക്കു സര്‍ക്കാര്‍ വേണ്ടത്ര ഗൗരവം നല്‍കിയില്ല. പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ താന്‍ സര്‍ക്കാരില്‍ ഒറ്റപ്പെടുകയായിരുന്നു. ഈ സാഹചര്യത്തില്‍ ഇനിയും സര്‍ക്കാരിന്റെ ഭാഗമായിരിക്കുന്നതില്‍ അര്‍ഥമില്ല. രാജി വയ്ക്കുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല.
തീരുമാനത്തെ കുറിച്ച് പ്രസിഡന്റ്് മാക്രോണിനോടോ പ്രധാനമന്ത്രി എഡ്വേര്‍ഡ് ഫിലിപ്പിനോടോ പറഞ്ഞിട്ടില്ല. തീരുമാനത്തില്‍ നിന്നു പിന്തിരിപ്പിക്കാന്‍ ശ്രമിക്കുമെന്നതിനാലാണ് അവരില്‍ നിന്നു വിവരം മറച്ചത്. തന്റെ ഭാര്യക്ക് പോലും തീരുമാനത്തെ കുറിച്ച് അറിയില്ലെന്നും താനിക്കാര്യം റേഡിയോയിലൂടെ പുറംലോകത്തെ അറിയിക്കാനാണ് താല്‍പ്പര്യപ്പെടുന്നതെന്നും അഭിമുഖത്തില്‍ ഹുലോട്ട് പറഞ്ഞു.
ഫ്രാന്‍സില്‍ വന്‍ ജനപ്രീതിയുള്ളയാളാണ് ഹുലോട്ട്. അദ്ദേഹത്തിന്റെ രാജി വരും ദിവസങ്ങളില്‍ വന്‍ ചര്‍ച്ചയാവുമെന്നാണ് കരുതുന്നത്. ജനപ്രീതി ഇടിഞ്ഞുകൊണ്ടിരിക്കുന്ന മാക്രോണ്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി നല്‍കുന്നതാണ് ഹുലോട്ടിന്റെ രാജിതീരുമാനം.

 

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss