|    Jan 21 Sat, 2017 9:04 pm
FLASH NEWS

റേഞ്ച് ഓഫിസറെ അക്രമിക്കുന്നത് തടഞ്ഞ ഡ്രൈവര്‍ക്ക് വെട്ടേറ്റു

Published : 4th April 2016 | Posted By: SMR

പത്തനാപുരം: ഫോറസ്റ്റ് റേഞ്ച് ഓഫിസറെ അക്രമിക്കുന്നത് തടഞ്ഞ െ്രെഡവര്‍ക്ക് വെട്ടേറ്റു. സംഭവുമായി ബന്ധപ്പെട്ട് മൂന്ന്‌പേര്‍ക്കെതിരേ പോലിസ് കേസെടുത്തു. ചെമ്പനരുവി മണ്ണാറപ്പാറ ഫോറസ്റ്റ് റേഞ്ചിലെ െ്രെഡവര്‍ അബ്ദുള്‍റഹീമി(34)നാണ് പരിക്കേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ചെമ്പനരുവി സ്വദേശികളായ സന്തോഷ് അടക്കം മൂന്ന് പേര്‍ക്കെതിരേയാണ് പത്തനാപുരം പോലിസ് കേസെടുത്തിരിക്കുന്നത്. സംഭവത്തെ കുറിച്ച് പോലിസ് പറയുന്നത്: ഫോറസ്റ്റിലെ ആദിവാസികള്‍ ഉള്‍പ്പെടെയുളള താല്‍ക്കാലിക വാച്ചര്‍മാരെ മാര്‍ച്ച് 31ന് പിരിച്ച് വിട്ടിരുന്നു. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ഇവരുമായി സംസാരിച്ച് നില്‍ക്കെ റേഞ്ച് ഓഫിസറെ സ്ഥലത്തെത്തിയ സന്തോഷും സംഘവും അക്രമിച്ചു. ഇത് തടയാനെത്തിയപ്പോഴാണ് അബ്ദുള്‍ റഹീമിനെ മദ്യപിച്ചെത്തിയ സംഘം വെട്ടിയത്. സംഭവത്തെക്കുറിച്ച് പത്തനാപുരം പോലിസ് കേസെടുത്ത് അന്വേഷിച്ച് വരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 39 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക