|    Jan 17 Tue, 2017 2:20 pm
FLASH NEWS

റെയ്ഡ് വിവരം ചോര്‍ത്തി; ഇടത് സംഘടനാ നേതാവിന് സസ്‌പെന്‍ഷന്‍

Published : 14th August 2016 | Posted By: SMR

തൊടുപുഴ: എക്‌സൈസ് സംഘം നടത്തിയ റെയ്ഡ് വിവരം ചോര്‍ത്തിയ സംഭവത്തില്‍ അഡീഷനല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. അടിമാലി എക്‌സൈസ് റേഞ്ചിലെ അഡീഷനല്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍(ഗ്രേഡ്) കെ യു സണ്ണിയെയാണ് ഇടുക്കി ഡപ്യൂട്ടി കമ്മീഷണര്‍ നെല്‍സണ്‍ സസ്‌പെന്‍ഡ് ചെയ്തത്. ഇടതു സംഘടനയായ എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്റെ ജില്ലാ നേതാവാണ് സണ്ണി. അടിമാലി റേഞ്ചിലെ ഇരുമ്പുപാലം മേഖലയില്‍ ഇന്‍സ്‌പെക്ടര്‍ കെ പി സുജിത്തിന്റെ നേതൃത്വത്തില്‍ ചാരായ റെയ്ഡ് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍, സണ്ണി റെയ്ഡ് വിവരം ചോര്‍ത്തി നല്‍കിയിരുന്നു. ഇന്‍സ്‌പെക്ടര്‍ സണ്ണിയോട് വിശദീകരണം തേടിയെങ്കിലും മോശം മറുപടിയാണ് ലഭിച്ചത്. നേരത്തെ അടിമാലി നാര്‍ക്കോട്ടിക് ഓഫിസില്‍ ജോലിചെയ്തപ്പോഴും സമാനമായ ആരോപണം സണ്ണിക്കെതിരേ ഉയര്‍ന്നിരുന്നു.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക