|    Dec 11 Mon, 2017 7:50 am
Home   >  Todays Paper  >  page 7  >  

റെയ്ഡുകളില്‍ മാര്‍ഗനിര്‍ദേശം പാലിക്കണം; കേന്ദ്രത്തിനു സുപ്രിംകോടതി നോട്ടീസ്

Published : 27th September 2016 | Posted By: SMR

ന്യൂഡല്‍ഹി: റെയ്ഡിലും പരിശോധനകളിലും മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിനും സിബിഐ ഉള്‍പ്പടെയുള്ള അന്വേഷണ ഏജന്‍സിക്കും സുപ്രിംകോടതി നോട്ടീസ്.
സംരക്ഷിക്കപ്പടേണ്ട പൗരാവ—കാശങ്ങള്‍ അന്വേഷണാധികാരമുപയോഗിച്ചുള്ള പരിശോധനകളിലും കണ്ടുകെട്ടലുകളിലും ഹനിക്കപ്പെടുന്നതായി ചൂണ്ടിക്കാണിച്ചു സമര്‍പ്പിക്കപ്പെട്ട ഹരജിയിലാണ് കോടതി നോട്ടീസ്.
താമസസ്ഥലത്തും മറ്റും അന്വേഷണങ്ങളുടെയും പരിശോധനകളുടെയും പേരില്‍ അപമാനിക്കുകയും ശല്യപ്പെടുത്തുകയും ചെയ്യുന്ന രീതിയിലുള്ള നടപടികളെ ചോദ്യം ചെയ്ത് പത്രപ്രവര്‍ത്തകനായ ഉപേന്ദ്രറായി ആണ് കോടതിയില്‍ ഹരജി സമര്‍പ്പിച്ചത്. ആഭ്യന്തര, നീതിന്യായ, ധനകാര്യ മന്ത്രാലയങ്ങള്‍ക്കും സിബിഐ, സിവിസി, റവന്യൂവകുപ്പ്, ഡിആര്‍ഐ, എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുകള്‍ക്കും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.
പൗരന്റെ മൗലികാവകാശത്തില്‍പ്പെടുന്ന ജീവനും സ്വത്തിനും സംരക്ഷണം നല്‍കണമെന്ന നിയമം പാലിച്ചുകൊണ്ടു മാത്രമേ റെയ്ഡുകളും പരിശോധനകളും നടത്താന്‍ അനുവദിക്കാവൂ എന്ന് ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നു.
ഹിമാചല്‍പ്രദേശ് മുഖ്യമന്ത്രി വീര്‍ഭദ്ര സിങ്, വാണിജ്യകാര്യ ഡയറക്ടര്‍ വി കെ ബര്‍സാല്‍ തുടങ്ങിയവരുടെ വസതികളില്‍ നടന്ന റെയ്ഡുകളും നിയമലംഘനങ്ങളും ബന്‍സാലിന്റെ ഭാര്യയും മകളും ആത്മഹത്യ ചെയ്ത സംഭവങ്ങളും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക