|    May 24 Wed, 2017 5:28 pm
FLASH NEWS

റെയ്ഡിനു മുമ്പ് ബാബുവിന്റെ ലോക്കറില്‍ നിന്ന് സാധനങ്ങള്‍ മാറ്റി

Published : 20th September 2016 | Posted By: SMR

കൊച്ചി: വിജിലന്‍സ് റെയ്ഡ് നടക്കുന്നതിനു മൂന്നാഴ്ച മുമ്പ് മുന്‍മന്ത്രി കെ ബാബുവിന്റെ പേരിലുള്ള ബാങ്ക് ലോക്കറില്‍ നിന്ന് സാധനങ്ങള്‍ മാറ്റിയതായി വിജിലന്‍സ് കണ്ടെത്തി. ബാബുവിന്റെയും ഭാര്യയുടെയും പേരില്‍ എസ്ബിടി തൃപ്പൂണിത്തുറ ശാഖയിലുള്ള ലോക്കറില്‍ നിന്ന് ആഗസ്ത് 10ന് ഒരു സ്ത്രീ സാധനങ്ങള്‍ എടുത്തു മടങ്ങുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണസംഘത്തിനു ലഭിച്ചു.
ഈ സ്ത്രീ ബാബുവിന്റെ ഭാര്യയാണെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തല്‍. അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബിജി ജോര്‍ജ് ബാങ്കിലെത്തി കംപ്യൂട്ടറിലെ സിസിടിവി പരിശോധിച്ച് ആവശ്യമായ ദൃശ്യങ്ങള്‍ ശേഖരിച്ചു. ബാങ്കിന്റെ റിസപ്ഷനിലെ സിസിടിവി കാമറയില്‍ എന്താണ് കൈയിലുള്ളതെന്നു വ്യക്തമാവുന്നില്ലെന്നാണ് സൂചന. ദൃശ്യത്തില്‍ കാണുന്നത് കെ ബാബുവിന്റെ ഭാര്യയാണോയെന്ന കാര്യത്തിലും സ്ഥിരീകരണം ആവശ്യമുണ്ട്. ലോക്കറിന്റെ ഭാഗത്ത് കാമറ ഇല്ലാത്തതിനാല്‍ ലോക്കറില്‍ നിന്ന് എടുത്തത് എന്താണെന്ന കാര്യത്തില്‍ ഊഹം മാത്രമാണുള്ളത്.
സപ്തംബര്‍ 3നു ബാബുവിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ സ്വര്‍ണാഭരണങ്ങളും നിരവധി രേഖകളും വിജിലന്‍സ് കണ്ടെടുത്തിരുന്നു. റെയ്ഡിന്റെ ഭാഗമായി ബാബുവിന്റെയും ഭാര്യയുടെയും പേരില്‍ തൃപ്പൂണിത്തുറയിലെ എസ്ബിടി ശാഖയിലുള്ള ലോക്കര്‍ മുദ്രവയ്ക്കുകയും പിന്നീട് തുറന്നു പരിശോധിക്കുകയും ചെയ്തുവെങ്കിലും ഒന്നും ലഭിച്ചില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ലോക്കറില്‍ നിന്ന് ആഴ്ചകള്‍ക്കു മുമ്പ് സാധനങ്ങള്‍ മാറ്റിയതായി കണ്ടെത്തിയിരിക്കുന്നത്.
അതേസമയം, ബാബുവിന്റെ പെണ്‍മക്കളുടെ ബാങ്ക് ലോക്കറില്‍ നിന്നു 173 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കണ്ടെടുത്തിരുന്നു.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day