|    Jul 28 Fri, 2017 4:28 pm
FLASH NEWS
Home   >  Kerala   >  

റെയില്‍ ഹൂണ്‍സ് വീണ്ടും കേരളത്തില്‍

Published : 19th August 2016 | Posted By: mi.ptk

ഷൊര്‍ണൂര്‍: പൊതുമുതല്‍ നശിപ്പിക്കുന്ന റെയില്‍ ഹൂണ്‍സ് വീണ്ടും കേരളത്തില്‍. കഴിഞ്ഞ ദിവസം ഷൊര്‍ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന റെയില്‍വേയുടെ ആക്‌സിഡന്റ് റിലീഫ് വെഹിക്കിളിന്റെ മൂന്ന് ബോഗികളില്‍ സ്‌പ്രേപെയിന്റ് ഉപയോഗിച്ച് ചിത്രംവരച്ചതിന് പിന്നാലെ ധന്‍ബാദ് – ആലപ്പി എക്‌സ്പ്രസിലും സംഘടനകളുടെ അക്രമം. ട്രെയിനിന്റെ മൂന്ന് ബോഗികളിലാണ് ഇത്തവണയും റെയില്‍ ഹൂണ്‍സ് പ്രതിഷേധത്തിന് ഇരയാക്കിയത്. വിവിധ നിറത്തില്‍ ഇംഗ്ലീഷ് അക്ഷരങ്ങളാണ് ബോഗിയില്‍ വരച്ചിരിക്കുന്നത്. ഷൊര്‍ണൂരില്‍ പിടിച്ചിട്ട ട്രെയിന്‍ പരിശോധന നടത്തിയ ശേഷം യാത്ര ആരംഭിച്ചു. ട്രെയിന്‍ ആലപ്പുഴയില്‍ എത്തിയ ശേഷം കൂടുതല്‍ പരിശോധന നടത്തും.
സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റെയില്‍വേ ശക്തമായ സുരക്ഷ ഒരുക്കിയ ദിവസങ്ങളിലാണ് ഷൊര്‍ണൂരില്‍ റെയില്‍ ഹൂണ്‍സിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഇതിന് പിന്നാലെ യാത്രാ ട്രെയിനില്‍ സമാനമായ ശ്രമം വീണ്ടും ഉണ്ടായത് ആശങ്ക ഉളവാക്കുന്നതാണ്.
ധന്‍ബാദ്-ആലപ്പി ട്രെയിനില്‍ എവിടെവച്ചാണ് സംഘടന അതിക്രമം നടത്തിയതെന്ന് വ്യക്തമല്ല. കേരളത്തിന് പുറത്ത് വച്ചാകാമെന്നും സംശയമുണ്ട്. ബ്രിട്ടനില്‍ റിപ്പോര്‍ട്ട് ചെയ്ത റെയില്‍ ഹൂണ്‍സിന്റെ പൊതുമുതല്‍ ചായം ഉപയോഗിച്ച് നശിപ്പിക്കുന്ന പ്രവര്‍ത്തിയുടെ ലക്ഷ്യമെന്തെന്ന് ഇതുവരെ വ്യക്തമല്ല.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക