|    Jul 21 Sat, 2018 11:17 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

റെയില്‍വേ സൗരോര്‍ജ പദ്ധതിക്ക് തുടക്കം

Published : 28th October 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഇന്ത്യന്‍ റെയില്‍വേയുടെ സൗരോര്‍ജ പ്ലാന്റുകളുടെ ആദ്യ സംരംഭം റെയില്‍വേ മന്ത്രി പീയുഷ് ഗോയല്‍ ഉദ്ഘാടനം ചെയ്തു. അഞ്ചു മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ശേഷിയുണ്ട് ഇതിന്. കല്‍ക്കരിയുടെ ഉപയോഗം കുറയ്ക്കാന്‍ സഹായിക്കുന്ന സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതിയാണിത്. ദേശീയ സൗരോര്‍ജ പദ്ധതി വഴി രാജ്യത്തുടനീളം 1000 മെഗാവാട്ട് വൈദ്യുതി ഉല്‍പാദിപ്പിക്കാനാണ് ഇന്ത്യന്‍ റെയില്‍വേ ആസൂത്രണം ചെയ്യുന്നത്. ഹരിത സംരംഭകരുടെയും റെയില്‍വേ വൈദ്യുതീകരണത്തിന്റെയും അന്തര്‍ദേശീയ യോഗം ഉദ്ഘാടനം ചെയ്യവേയാണ് സൗരോര്‍ജ പ്ലാന്റുകള്‍ക്ക്് മന്ത്രി തുടക്കംകുറിച്ചത്. ഇന്ത്യന്‍ റെയില്‍വേയെ ലോകോത്തര നിലവാരമുള്ള ഗതാഗതമാര്‍ഗമാക്കി മാറ്റാനായി ബുദ്ധിപരമായും കാര്യക്ഷമമായും ദ്രുതവേഗത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു മന്ത്രി പറഞ്ഞു.

  ......................................................................................................................                                                                          
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss