|    Sep 25 Tue, 2018 4:22 pm
FLASH NEWS
Home   >  Todays Paper  >  page 7  >  

റെയില്‍വേ സ്‌റ്റേഷന് ശ്രീകൃഷ്ണന്റെ പേരിടാന്‍ കേന്ദ്ര അനുമതി

Published : 4th September 2018 | Posted By: kasim kzm

റാഞ്ചി: ജാര്‍ഖണ്ഡിലെ ഗഡ്‌വ ജില്ലയിലെ നഗര്‍ ഉന്താരി ടൗണിനും റെയില്‍വേ സ്‌റ്റേഷനും ശ്രീകൃഷ്ണന്റെ പേരിടാനുള്ള ജാര്‍ഖണ്ഡ് സര്‍ക്കാരിന്റെ ശുപാര്‍ശയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അനുമതി നല്‍കി. ജന്മാഷ്ടമിയോട് അനുബന്ധിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. ഇനി ഈ ടൗണും റെയില്‍വേ സ്‌റ്റേഷനും ബന്‍ശിധര്‍ നഗര്‍ എന്നാണ് അറിയപ്പെടുക. ഓടക്കുഴല്‍ധാരിയായ കൃഷ്ണന്‍ എന്നാണ് അര്‍ഥം.മഥുര, വൃന്ദാവന്‍ എന്നിവയെപ്പോലെ ശ്രീകൃഷ്ണന്റെ മതപരമായ ശൃംഖലയിലേക്കു നഗര്‍ ഉന്താരിയെയും ആക്കി തീര്‍ക്കാനാണ് ജാര്‍ഖണ്ഡ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഉത്തരേന്ത്യയില്‍ ഗ്രാമങ്ങളുടെയും നഗരങ്ങളുടെയും പേരുകള്‍ ഹൈന്ദവമതവുമായി ബന്ധപ്പെട്ടതാക്കാന്‍ ഇപ്പോള്‍ സജീവമായി നടക്കുന്നുണ്ട്.

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss