|    Aug 21 Mon, 2017 8:06 am
FLASH NEWS
Home   >  Todays Paper  >  page 7  >  

റെയില്‍വേ സ്റ്റേഷന് സംഘപരിവാര നേതാവിന്റെ പേര് ; രാജ്യസഭയില്‍ പ്രതിപക്ഷ ബഹളം

Published : 5th August 2017 | Posted By: fsq

 

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശിലെ ചരിത്രപ്രധാനമായ മുഗള്‍സരായി റെയില്‍വേ സ്റ്റേഷന് സംഘപരിവാര നേതാവ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേര് നല്‍കിയതില്‍ പ്രതിഷേധിച്ച് രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. റെയില്‍വേ സ്റ്റേഷന്റെ പേരു മാറ്റിയതിനെതിരേ ബിഎസ്പി, സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ ഉയര്‍ത്തിയ പ്രതിഷേധത്തില്‍ രാജ്യസഭാ നടപടികള്‍ അല്‍പസമയം തടസ്സപ്പെട്ടു. വിഷയത്തില്‍ സഭാനടപടികള്‍ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് സമാജ്‌വാദി പാര്‍ട്ടിയിലെ നരേഷ് അഗര്‍വാള്‍ സഭാചട്ടം 267 പ്രകാരം നോട്ടീസ് നല്‍കി. എന്നാല്‍, വിഷയം ശൂന്യവേളയില്‍ അവതരിപ്പിക്കാന്‍ നോട്ടീസ് നല്‍കാന്‍ ആവശ്യപ്പെട്ട് രാജ്യസഭാ ഉപാധ്യക്ഷന്‍ അനുമതി നിഷേധിച്ചു. ഇതേതുടര്‍ന്ന് എസ്പി അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. ഉത്തര്‍പ്രദേശില്‍ നിന്നുള്ള പ്രതിപക്ഷപാര്‍ട്ടി അംഗങ്ങള്‍ ഒന്നടക്കം പ്രതിഷേധ മുദ്രാവാക്യവുമായി രംഗത്തെത്തിയതോടെ സഭ 10മിനിറ്റ് നേരത്തേക്ക് നിര്‍ത്തിവച്ചു. 1862ല്‍ ഈസ്റ്റ് ഇന്ത്യാ കമ്പനി ഹൗറയെ ഡല്‍ഹിയുമായി ബന്ധിപ്പിച്ച് നിര്‍മിച്ച കാലത്ത് ആരംഭിച്ച റെയില്‍വേ സ്റ്റേഷനാണ് മുഗള്‍സരായി. രാജ്യത്തിന്റെ സ്വഭാവം തന്നെ മാറ്റാനുള്ള ശ്രമമാണ് സര്‍ക്കാര്‍ നടത്തുന്നതെന്ന് നരേഷ് അഗര്‍വാള്‍ പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരത്തില്‍ ഒരു സംഭാവനയും നല്‍കാത്ത ദീന്‍ ദയാല്‍ ഉപാധ്യായയുടെ പേരാണ് റെയില്‍വേ സ്റ്റേഷന് നല്‍കിയിരിക്കുന്നതെന്ന് സമാജ്‌വാദി പാര്‍ട്ടി അംഗങ്ങള്‍ സഭയില്‍ വ്യക്തമാക്കി.

                                                                               
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക