|    Oct 17 Wed, 2018 5:57 pm
FLASH NEWS
Home   >  Kerala   >  

റെയില്‍വേ സ്റ്റേഷനില്‍ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിന്‍ തട്ടി ദമ്പതികളിലൊരാള്‍ മരിച്ചു

Published : 10th August 2018 | Posted By: sruthi srt

പരപ്പനങ്ങാടി: തീവണ്ടി കയറാന്‍ വന്ന ദമ്പതികളില്‍ ഭര്‍ത്താവ് തീവണ്ടി തട്ടി മരിച്ചു ഭാര്യ അത്ഭുതകരമായി രക്ഷപെട്ടു. പരപ്പനങ്ങാടി റെയില്‍വെ സ്‌റ്റേഷനില്‍ ഇന്ന് രാവിലെയാണ് സംഭവം. പരപ്പനങ്ങാടി കരിങ്കല്ലത്താണി വലിയ പടിയേക്കല്‍ മുഹമ്മദ് കോയയാണ് (60) അപകടത്തില്‍ പെട്ടത് .

ഭാര്യ ഖദീജയുമായി കോഴിക്കോട് ആശുപത്രിയിലേക്ക് പോവാന്‍ മദ്രാസ് മെയിലില്‍ തീവണ്ടിയില്‍ കയറാന്‍ പാളം മുറിച്ച് കടക്കുന്നതിനിടെ രണ്ടാമത് പാളത്തിലൂടെ വന്ന മറ്റൊരു വണ്ടി തട്ടുകയായിരുന്നു. രണ്ടാം പാളത്തിലൂടെ തീവണ്ടി വരുന്നത് ശ്രദ്ധയില്‍ പെട്ടപ്പോള്‍ ഭാര്യ ചാടിയതിനാല്‍ രക്ഷപ്പെട്ടു. മക്കള്‍: നൗഫല്‍, മുംതാസ്, ഇഖ്ബാല്‍, സുലൈഖ, ശരീഫ്
മരുമക്കള്‍: സമീര്‍,മുജീബ്‌

                                                                           
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day
Dont Miss