|    Mar 28 Tue, 2017 10:01 am
FLASH NEWS

റെയില്‍വേ വികസനം: സംസ്ഥാന സര്‍ക്കാരിനും എംപിമാര്‍ക്കും താല്‍പര്യമില്ലെന്ന് കേന്ദ്രമന്ത്രി

Published : 3rd May 2016 | Posted By: SMR

കൊച്ചി: കേരളത്തിന്റെ റെയില്‍വേ വികസനത്തില്‍ സംസ്ഥാന സര്‍ക്കാരിനോ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ക്കോ യാതൊരു താല്‍പര്യവുമില്ലെന്ന് മുന്‍ റെയില്‍വേ മന്ത്രി കൂടിയായ കേന്ദ്രനിയമ മന്ത്രി സദാനന്ദ ഗൗഡ. റെയില്‍വേ മന്ത്രാലയം മുഖ്യമന്ത്രിക്ക് അയക്കുന്ന കത്തുകള്‍ക്ക് മറുപടിപോലും ലഭിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തിന്റെ റെയില്‍വേ വികസനം ചര്‍ച്ച ചെയ്യാന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി ജെ കുര്യന്റെ ചേംബറില്‍ താന്‍ കേരളത്തില്‍ നിന്നുള്ള എംപിമാരുടെ യോഗം വിളിച്ചപ്പോള്‍ 12 ലോക്‌സഭാ എംപിമാരും എട്ട് രാജ്യസഭാ എംപിമാരും സ്വന്തം നിലയ്ക്കുള്ള പട്ടികയാണ് സമര്‍പ്പിച്ചത്. ഇതിന്റെ അടസ്ഥാ നത്തില്‍ താന്‍ കേരള മുഖ്യ മന്ത്രിക്കയച്ച കത്തിന് താന്‍ ചുമതല ഒഴിയുന്നതുവരെ ഒരുമറുപടിപോലും ലഭിച്ചില്ലെന്നും സദാനന്ദഗൗഡ പറഞ്ഞു. കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

thanur-inner                            
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top stories of the day