|    Nov 24 Fri, 2017 5:41 am
FLASH NEWS
Home   >  Todays Paper  >  Page 5  >  

റെയില്‍വേ വികസനം : കേന്ദ്രത്തിന് ഇരട്ടത്താപ്പ്

Published : 11th August 2017 | Posted By: fsq

 

തിരുവനന്തപുരം: കേരളത്തിന്റെ റെയില്‍വേ വികസനത്തോട് കേന്ദ്രസര്‍ക്കാരിന് ഇരട്ടത്താപ്പാണെന്ന് മന്ത്രി ജി സുധാകരന്‍. സംസ്ഥാനം സമര്‍പ്പിച്ച ഒരു പദ്ധതിയും കേന്ദ്രം നിരാകരിച്ചിട്ടില്ല. അതേസമയം, പുതുതായി ഒന്നും അനുവദിക്കുന്നുമില്ല. നേരത്തെ അനുവദിച്ച പദ്ധതികളുടെ നടത്തിപ്പില്‍ വേഗതയുമില്ല. ഇതുസംബന്ധിച്ച് ഇക്കഴിഞ്ഞ ഏഴിനു സംസ്ഥാന സര്‍ക്കാര്‍ കേന്ദ്ര റെയില്‍വേ മന്ത്രിക്ക് കത്തും നല്‍കിയിരുന്നു. നിലമ്പൂര്‍-നഞ്ചന്‍കോട് റെയില്‍വേ പാത നടപ്പാക്കുന്നതിന് ബദല്‍ റൂട്ടിന് കേരളം തയ്യാറാണ്. നേരത്തെ നിര്‍ദേശിക്കപ്പെട്ട റൂട്ടിനെതിരേ കടുവാസങ്കേതം ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ണാടക എതിര്‍പ്പ് അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക