|    Jan 19 Thu, 2017 8:29 pm
FLASH NEWS

റെയില്‍വേ വാഴ്‌സിറ്റി: ധാരണാപത്രം ഇന്ന് ഒപ്പുവയ്ക്കും

Published : 17th August 2016 | Posted By: SMR

വഡോദര: രാജ്യത്തെ ആദ്യത്തെ റെയില്‍വേ സര്‍വകലാശാല സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇന്ത്യന്‍ റെയില്‍വേയുടെ ദേശീയ അക്കാദമിയും (എന്‍എഐആര്‍) മഹാരാജ സയാജിറാവു സര്‍വകലാശാലയും തമ്മില്‍ ഇന്നു ധാരണാപത്രം ഒപ്പുവയ്ക്കും. കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു, ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി സംബന്ധിക്കും. അക്കൗണ്ട്‌സ്, ഉദ്യോഗസ്ഥഭരണം തുടങ്ങിയ മേഖലകളില്‍ റെയില്‍വേ ജീവനക്കാര്‍ക്ക് എംബിഎ ബിരുദം നല്‍കാനാണ് തീരുമാനം. ജീവനക്കാര്‍ക്ക് പരിശീലനം നല്‍കുന്ന എന്‍എഐആര്‍ റെയില്‍വേ സര്‍വകലാശാലയായി ഉയര്‍ത്താനാണ് ഉദ്ദേശിക്കുന്നത്. ഇതോടെ പൂനെ, നാസിക്, ജമല്‍പൂര്‍, സെക്കന്തരാബാദ്, ലഖ്‌നോ എന്നിവിടങ്ങളിലെ റെയില്‍വേ ഓഫിസര്‍മാരുടെ പരിശീലന സ്ഥാപനങ്ങള്‍ ഈ സര്‍വകലാശാലയ്ക്കു കീഴിലുള്ള കോളജുകളായി മാറും.

Share on FacebookShare on Google+Tweet about this on TwitterShare on LinkedIn
(Visited 16 times, 1 visits today)
                     
വായനക്കാരുടെ അഭിപ്രായങ്ങള്‍ താഴെ എഴുതാവുന്നതാണ്. മംഗ്ലീഷ് ഒഴിവാക്കി മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. ദയവായി അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ഒഴിവാക്കുക .വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങള്‍ക്കോ അധിക്ഷേപങ്ങള്‍ക്കോ അശ്ലീല പദപ്രയോഗങ്ങള്‍ക്കോ തേജസ്സ് ഉത്തരവാദിയായിരിക്കില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക